പേരാമ്പ്ര :കാന്‍സര്‍, കിഡ്‌നി രോഗ നിര്‍ണയ മെഗാ ക്യാമ്പിന്റെ വോളന്റീര്‍ പരിശീലനം സംഘടിപ്പിച്ചു.
'കരുതലാണ് കാവല്‍' എന്ന പേരില്‍ സെപ്റ്റംബര്‍ 14 ന് നൊച്ചാട് ഹെല്‍ത്ത് സെന്ററില്‍ വെച്ച് ഹരിത വേദി ജിസിസി റിലീഫ് ട്രസ്റ്റ് നൊച്ചാടിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് സിഎച്ച് സെന്റര്‍ മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റി കണ്ണൂര്‍ എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കാന്‍സര്‍, കിഡ്‌നി രോഗ നിര്‍ണയ മെഗാ ക്യാമ്പിന്റെ വോളന്റീര്‍ പരിശീലനമാണ് സംഘടിപ്പിച്ചത്.
എ.കെ തറുവയി ഹാജി പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഹരിത വേദി ചെയര്‍മാന്‍ എന്‍.പി അസീസ് അധ്യക്ഷത വഹിച്ചു. സിഎച്ച് സെന്റര്‍ ജനറല്‍ മാനേജര്‍ അബ്ദുറഹിമാന്‍ മുഖ്യാതിഥിയായി പങ്കെടുത്തു.
സിഎച്ച് സെന്റര്‍ സെക്രട്ടറി ബപ്പന്‍ കുട്ടി നടുവണ്ണൂര്‍, ലാബ് ടെക്നീഷ്യ ഷിനു എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. മുസ്ലിം ലീഗ് ശാഖ പ്രസിഡന്റ് ടി കുഞ്ഞമ്മത്, ഹരിത വേദി കണ്‍വീനര്‍ പി.സി മുഹമ്മദ് സിറാജ്, നസീമ വാളൂര്‍, ഫൗസിയ, കെ.എം സുബൈര്‍, മാഷിത അരീക്കല്‍, പി.സി ജുബൈരിയ, വി.പി.കെ റഷീദ്, എം അര്‍ഷിന എന്നിവര്‍ സംസാരിച്ചു.
പരിപാടിയുടെ വിജയത്തിന് 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു. ചെയര്‍മാന്‍: ടി കുഞ്ഞമ്മത്, വര്‍ക്കിംഗ് ചെയര്‍മാന്‍: എന്‍.പി അസീസ്, ജനറല്‍ കണ്‍വീനര്‍ : പി.സി മുഹമ്മദ് സിറാജ്, ട്രഷറര്‍ :വി.പി.കെ റഷീദ് എന്നിവരെ തെരഞ്ഞെടുത്തു.
Volunteer Training of Mega Medical Camp at perambra