പുതിയ എല്‍ഡിഎഫ് കണ്‍വീനര്‍ പദവിയിലേക്ക് ടി.പി രാമകൃഷ്ണനെ നിയമിച്ചേക്കും

പുതിയ എല്‍ഡിഎഫ് കണ്‍വീനര്‍ പദവിയിലേക്ക് ടി.പി രാമകൃഷ്ണനെ നിയമിച്ചേക്കും
Aug 31, 2024 02:52 PM | By SUBITHA ANIL

 പേരാമ്പ്ര: പുതിയ എല്‍ഡിഎഫ് കണ്‍വീനര്‍ പദവിയിലേക്ക് ടി.പി രാമകൃഷ്ണനെ നിയമിച്ചേക്കും. ഏതാനും മിനുറ്റുകള്‍ക്കുള്ളില്‍ തന്നെ പ്രഖ്യാപനമുണ്ടാകും.

എല്‍ഡിഎഫ് കണ്‍വിനര്‍ സ്ഥാനം സംബന്ധിച്ച് പ്രഖ്യാപനം നടത്തേണ്ടത് പാര്‍ട്ടി നേതൃത്വമാണെന്നും എന്ത് ചുമതല നല്‍കിയാലും ഏറ്റെടുക്കുമെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു. തീരുമാനം പുറത്തുവന്നതിനുശേഷം ആദ്യ പ്രതികരണമാണിത്.

ഇപി ജയരാജനെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റിയതിന് പിന്നാലെയാണ് ടിപി രാമകൃഷ്ണൻ ന് ചുമതല നല്‍കിയത്. ഇതുസംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് വൈകിട്ട് എല്‍ഡിഎഫ് സംസ്ഥാന സെക്രട്ടറി അറിയിക്കാനിരിക്കെയാണ് ടിപി രാമകൃഷ്ണന്‍റെ പ്രതികരണം.

ഇന്നലെ പാര്‍ട്ടിയുടെ സെക്രട്ടേറിയേറ്റ് യോഗം തിരുവനന്തപുരത്ത് നടന്നിരുന്നു. ഇന്നലെ ഉച്ചവരെ അതില്‍ പങ്കെടുത്തിരുന്നുവെന്ന് ടിപി രാമകൃഷ്ണൻ പറഞ്ഞു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായിരുന്ന മുതിര്‍ന്ന നേതാവ് ദക്ഷിണാമൂര്‍ത്തിയുടെ ചരമദിനാചരണ പരിപാടിയില്‍ പങ്കെടുക്കുന്നതിന് യോഗത്തില്‍നിന്ന് അവധി ചോദിച്ചാണ് കോഴിക്കോടെത്തിയത്. അപ്പോഴാണ് ഇത്തരമൊരു കാര്യം മാധ്യമങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തുന്നത്.

എല്‍ഡിഎഫ് കണ്‍വീനറിന്‍റെ ചുമതല സംബന്ധിച്ച് പാര്‍ട്ടിയാണ് പ്രഖ്യാപനം നടത്തേണ്ടത്. പാര്‍ട്ടി എന്ത് നിലപാട് സ്വീകരിച്ചാലും അതൊടൊപ്പം നില്‍ക്കും. പാര്‍ട്ടി തീരുമാനം ഏതായാലും എന്‍റെ തീരുമാനം നോക്കാതെ തന്നെ അത് പാലിക്കുകയാണ് ഇതുവരെ ചെയ്തിരുന്നത്. അതിനുസരിച്ച് പാര്‍ട്ടി എന്ത് ചുമതല നല്‍കിയാലും അത് ഏറ്റെടുക്കും.

കണ്‍വീനര്‍ സ്ഥാനം ഏറ്റെടുക്കണമെന്ന് പാര്‍ട്ടി തീരുമാനിച്ചാല്‍ അതിന് സന്നദ്ധമാകും. ഇത് മുൻകൂട്ടി തീരുമാനിച്ച് ചര്‍ച്ച ചെയ്യുന്ന രീതി പാര്‍ട്ടിക്കില്ല.അതിനാല്‍ തന്നെ ചുമതല ഏറ്റെടുക്കുന്നത് സംബന്ധിച്ച് യാതൊരു ചര്‍ച്ചയും പാര്‍ട്ടിയിൽ ഉണ്ടാകില്ല. 100ശതമാനം പാര്‍ട്ടി തീരുമാനത്തിന് വിധേയമായി പ്രവര്‍ത്തിക്കുന്ന രീതിയാണ് രാഷ്ട്രീയത്തില്‍ സ്വീകരിച്ചിട്ടുള്ളത്.



TP Ramakrishnan may be appointed as the new LDF convener

Next TV

Related Stories
കെആര്‍ടിഎ കോഴിക്കോട് ജില്ലാ സമ്മേളനത്തിന് തുടക്കമായി

Nov 28, 2024 04:39 PM

കെആര്‍ടിഎ കോഴിക്കോട് ജില്ലാ സമ്മേളനത്തിന് തുടക്കമായി

കേരള റിസോഴ്‌സ് ടീച്ചേഴ്‌സ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ സമ്മേളനത്തിന്...

Read More >>
ലഹരി വിരുദ്ധ നാടക യാത്ര സംഘടിപ്പിച്ച് നൊച്ചാട് ഗ്രാമപഞ്ചായത്ത്

Nov 28, 2024 02:11 PM

ലഹരി വിരുദ്ധ നാടക യാത്ര സംഘടിപ്പിച്ച് നൊച്ചാട് ഗ്രാമപഞ്ചായത്ത്

വാല്ല്യക്കോട് എയുപി സ്‌കൂളില്‍ നിന്നും ആരംഭിച്ച സന്ദേശയാത്ര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്...

Read More >>
മെഡിക്കല്‍ കോളേജ് ആശുപത്രിക്കെതിരെ പരാതിയുമായി മുയിപ്പോത്ത് സ്വദേശിനി

Nov 28, 2024 12:32 PM

മെഡിക്കല്‍ കോളേജ് ആശുപത്രിക്കെതിരെ പരാതിയുമായി മുയിപ്പോത്ത് സ്വദേശിനി

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിക്കെതിരേ ചികിത്സാപ്പിഴവ്...

Read More >>
ട്രാഫിക് ബോധവല്‍ക്കരണം; ക്വിസ്, ചിത്രരചനാ മത്സരം ഡിസംബര്‍ 15-ന്

Nov 28, 2024 11:42 AM

ട്രാഫിക് ബോധവല്‍ക്കരണം; ക്വിസ്, ചിത്രരചനാ മത്സരം ഡിസംബര്‍ 15-ന്

നിരത്തുകളിലെ സുരക്ഷ, പൊതുവിജ്ഞാനം എന്നിവ അടിസ്ഥാനമാക്കിയാണ് ക്വിസും, ചിത്രരചനയും...

Read More >>
 കൈതക്കലിന് അവശ്യ  സാധനങ്ങളെല്ലാം ഇനി ഒരു കുടക്കീഴില്‍

Nov 27, 2024 09:49 PM

കൈതക്കലിന് അവശ്യ സാധനങ്ങളെല്ലാം ഇനി ഒരു കുടക്കീഴില്‍

പുതിയ ഷോപ്പിംഗ് അനുഭവം പകര്‍ന്ന് കൃഷ്ണ ഫ്രഷ്മാര്‍ട്ട് പ്രവര്‍ത്തനമാരംഭിച്ചു. സ്റ്റേഷനറി, ഗ്രോസറി, വെജിറ്റബ്ള്‍സ്, ഫ്രൂട്സ്, ബേക്കറി, ഹൗസ്ഹോള്‍ഡ്...

Read More >>
  കളമെഴുത്തും തേങ്ങയേറും പാട്ടും മഹോത്സവം സമാപിച്ചു

Nov 27, 2024 09:26 PM

കളമെഴുത്തും തേങ്ങയേറും പാട്ടും മഹോത്സവം സമാപിച്ചു

കടിയങ്ങാട് പുറവുരിടം പരദേവതാ ക്ഷേത്രം കളമെഴുത്തും തേങ്ങയേറും പാട്ടും മഹോത്സവം സമാപിച്ചു. സമാപന ദിവസമായ സദനം സുരേഷ്, കലാ മണ്ഡലം സനൂപും ഇരട്ട...

Read More >>
Top Stories










News Roundup






GCC News