പേരാമ്പ്ര: സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റംഗം , ദേശാഭിമാനിയുടെ മുഖ്യ പത്രാധിപന്‍ പേരാമ്പ്ര എംഎല്‍എ, യുവജന, അധ്യാപക ട്രേഡ് യൂണിയന്‍ നേതാവ്, പ്രഭാഷകന്‍, പരിഭാഷകന്‍, എഴു ത്തുകാരന്‍ തുടങ്ങിയ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വി.വി ദക്ഷിണാമൂര്‍ത്തിയുടെ എട്ടാം ചരമവാര്‍ഷിക ദിനം പാലേരിയില്‍ വിപുലമായി ആചരിച്ചു.
രാവിലെ ഏഴിന് സിപിഐ എം പാലേരി, കടിയങ്ങാട്, പന്തിരിക്കര ലോക്കല്‍ കമ്മിറ്റികളിലെ മുഴുവന്‍ ബ്രാഞ്ചുകളിലും പ്രഭാതഭേരിയും പതാക ഉയര്‍ത്തലും നടന്നു. രാവിലെ പ്രവര്‍ത്തകര്‍ പാലേരിയിലെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി.
സിപിഐ എം സംസ്ഥാന കമ്മിറ്റിക്ക് വേണ്ടി സംസ്ഥാന സെക്രട്ടറിയേറ്റംഗം ടി.പി രാമകൃഷ്ണന്‍ എംഎല്‍എ, ജില്ലാ കമ്മിറ്റിക്ക് വേണ്ടി ജില്ലാ സെക്രട്ടറിയേറ്റംഗം കെ.കെ ദിനേശന്‍, ഏരിയാ കമ്മിറ്റിക്ക് വേണ്ടി സെക്രട്ടറി എം കുഞ്ഞമ്മത്, ലോക്കല്‍ കമ്മിറ്റികള്‍ക്ക് വേണ്ടി ഉണ്ണി വേങ്ങേരി, കെ.എം സുരേഷ്, സി.വി രജീഷ് എന്നിവര്‍ പുഷ്പചക്രം അര്‍പ്പിച്ചു.
എ.കെ പത്മനാഭന്‍ പതാക ഉയര്‍ത്തി. അനുസ് മരണ യോഗം സംസ്ഥാന സെക്രട്ടറിയേറ്റംഗം ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി അംഗം കെ.വി കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു.
മാര്‍ക്‌സിസ്റ്റ്-ലെനിസ്റ്റ് ആശയങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിലും വര്‍ഗീ യതയ്ക്കും സാമ്രാജ്യത്വ അധിനിവേശ ത്തിനുമെതിരെ ജനങ്ങളെ സമരസ ജ്ജരാക്കുന്നതിലും വിശ്രമരഹിതമാ യി പ്രവര്‍ത്തിച്ച നേതാവാണ് വി.വി ദക്ഷിണാമൂര്‍ത്തി. 19 വര്‍ഷം ദേശാഭിമാനിയുടെ യൂണിറ്റ് മാനേജറും 10 വര്‍ഷം മുഖ്യ പത്രാധിപനുമായി പ്രവര്‍ത്തിച്ച ദക്ഷിണാമൂര്‍ത്തി ദേശാഭിമാനിയെ പൊതു സ്വീകാര്യതയുള്ള പത്രമാക്കു ന്നതില്‍ കാര്യമായ പങ്കാണ് വഹിച്ചത്.
പാര്‍ട്ടി നിലപാട് ജനങ്ങളില്‍ എത്തിക്കുന്നതിന് ദേശാഭിമാനിയുടെ പ്രചാരം വര്‍ധിപ്പിക്കുന്ന പ്രവര്‍ത്തനം സജീവമാക്കണമെന്നും ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. പാലേരി ലോക്കല്‍ സെക്രട്ടറി സി.വി രജീഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ജില്ലാ സെക്രട്ടറിയേറ്റംഗം കെ.കെ ദിനേശന്‍, എ കെ പത്മനാഭന്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ കുഞ്ഞമ്മത്, എ.കെ ബാലന്‍, എസ്.കെ സജീഷ്, ഏരിയാ സെക്രട്ടറി എം കുഞ്ഞമ്മത് എന്നിവര്‍ സംസാരിച്ചു.
Death anniversary of VV Dakshinamurthy was observed