പേരാമ്പ്ര : തകര്‍ന്ന് കിടക്കുന്ന മേപ്പയൂര്‍-നെല്ല്യാടി-കൊല്ലം റോഡ് നവീകരണ പ്രവര്‍ത്തി ഉടന്‍ പൂര്‍ത്തീകരിച്ച് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പ്രവര്‍ത്തകര്‍ പേരാമ്പ്ര എംഎല്‍എ ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു.
മേപ്പയൂര്‍, കീഴരിയൂര്‍ പഞ്ചായത്ത് സംയുക്ത യുഡിഎഫ് സമരസമിതിയാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. പേരാമ്പ്ര ടൗണ്‍ ജംഷനില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് എംഎല്‍എ ഓഫീസ് പരിസരത്ത് പൊലീസ് തടഞ്ഞു.
മാര്‍ച്ച് ഡിസിസി പ്രസിഡന്റ് അഡ്വ: കെ പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞദിവസം കൊയിലാണ്ടി പിഡബ്ല്യുഡി ഓഫീസ് ഉപരോധം സംഘടിപ്പിച്ചിരുന്നു എന്നാല്‍ യാതൊരുഫലവും കാണാത്തതിനാല്‍ പേരാമ്പ്ര എംഎല്‍എ ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്.
സമരസമിതി നേതാക്കളായ മേപ്പയൂര്‍ പഞ്ചായത്ത് യുഡിഎഫ് ചെയര്‍മാന്‍ പറമ്പാട്ട് സുധാകരന്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ടി ഇസ്മായില്‍ മുഖ്യപ്രഭാഷണം നടത്തി.
സമരസമിരതി കണ്‍വീനര്‍ കീഴരിയൂര്‍ പഞ്ചായത്ത് യു.ഡി.എഫ് ചെയര്‍മാന്‍ ടി.യു സെനുദ്ദീന്‍ സ്വാഗതവും, മേപ്പയൂര്‍ പഞ്ചായത്ത് യുഡിഎഫ് കണ്‍വീനര്‍ എം.കെ അബ്ദുറഹിമാന്‍ നന്ദിയും പറഞ്ഞു.
കെപിസിസി സെക്രട്ടറി സത്യന്‍ കടയങ്ങാട്, പേരാമ്പ്ര നിയോജക മണ്ഡലം യുഡിഎഫ് ചെയര്‍മാന്‍ ടി.കെ ഇബ്രാഹിം, മേപ്പയൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് കെ.പി രാമചന്ദ്രന്‍, ജെഎസ്എസ് ജില്ലാ സെക്രട്ടറി കെ.എം സുരേഷ് ബാബു, മേപ്പയൂര്‍ പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡന്റ് കമ്മന അബ്ദുറഹിമാന്‍, കീഴരിയൂര്‍ പഞ്ചായത്ത് യുഡിഎഫ് കണ്‍വീനര്‍ ഇടത്തില്‍ ശിവന്‍ എന്നിവര്‍സംസാരിച്ചു.
മാര്‍ച്ചിന് യുഡിഎഫ് നേതാക്കളായ ഇ അശോകന്‍, രാജേഷ് കീഴരിയൂര്‍, കെ.പി വേണുഗോപാല്‍, എം.എം അഷറഫ്, കെ.എം.എ അസീസ്, പെരുമ്പട്ടാട്ട് അശോകന്‍, സി.പി നാരായണന്‍, കുന്നുമ്മല്‍ അബ്ദുല്‍റസാഖ്, ടി.എ സലാം, ആന്തേരി ഗോപാലകൃഷ്ണന്‍, ചുക്കോത്ത് ബാലന്‍ നായര്‍, കീഴ്‌പോട്ട് പി മൊയ്തി ,കെ.പി മൊയ്തി, ഇ.കെ മുഹമ്മദ് ബഷീര്‍, സി.എം ബാബു , മേപ്പയൂരിലെയും, കീഴരിയൂരിലെയും ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ശ്രീനിലയം വിജയന്‍, സറീന ഒളോറ, റാബിയ എടത്തിക്കണ്ടി, കെ.സി രാജന്‍, ഇ.എം മനോജ്, സവിത നിരത്തിന്റെ മീത്തല്‍, ജലജ കുറുമയില്‍ മറ്റു യുഡിഎഫ് നേതാക്കളായ ഇല്ലത്ത് അബ്ദുറഹിമാന്‍, കീഴ്‌പോട്ട് അമ്മത്, മുജീബ് കോമത്ത്, ഐ.ടി അബ്ദുല്‍ സലാം, ഒ.കെ കുമാരന്‍, ഷര്‍മിന കോമത്ത്, എം പ്രസന്നകുമാരി, അന്‍വര്‍ കുന്നങ്ങാത്ത്, എം.കെ ഫസലുറഹ്‌മാന്‍, എടയിലാട്ട് ഉണ്ണികൃഷ്ണന്‍, കെ.എം ശ്യാമള, റിന്‍ജുരാജ് എടവന എന്നിവര്‍ നേതൃത്വം നല്‍കി.
Mepayur-Nelliadi-Kollam Road; UDF workers organized march to Perambra MLA office