പേരാമ്പ്ര: പേരാമ്പ്ര താലൂക്ക് ആശുപത്രിക്ക് ആധുനിക സംവിധാനങ്ങളോടു കൂടി നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തി. മലയോര മേഖലയിലെ ഏഴോളം പഞ്ചായത്തുകളിലെ ജനങ്ങള്‍ ആശ്രയിക്കുന്ന പേരാമ്പ്ര താലൂക്ക് ആശുപത്രി വിപുലീകരണത്തിന്റെ ഭാഗമായാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്.
ആശുപത്രി വിപുലീകരണത്തിനായ് സര്‍ക്കാര്‍ അനുവദിച്ച 76 കോടിരൂപയില്‍ 56 കോടി രൂപ ചെലവഴിച്ചാണ് ബഹുനില കെട്ടിട സമുച്ചയം നിര്‍മ്മിക്കുന്നത്. കിഫ്ബി പദ്ധതിയിലൂടെ നടപ്പിലാക്കുന്ന പ്രവര്‍ത്തി ഇന്‍കെല്‍ ഏജന്‍സി മുഖേനയാണ് നടപ്പിലാക്കുന്നത്. ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയാണ് ഏറ്റെടുത്ത നിര്‍മ്മാണ പ്രവര്‍ത്തി 18 മാസം കൊണ്ട് പൂര്‍ത്തീകരിക്കും.
സംസ്ഥാന ആരോഗ്യ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ശിലാസ്ഥാപന കര്‍മ്മം നിര്‍വ്വഹിച്ചു.
പേരാമ്പ്ര എംഎല്‍എ ടി.പി രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ല മെഡിക്കല്‍ ഓഫീസര്‍ എസ്. രാജേന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി മുഖ്യാതിഥിയായി.
മുന്‍ എംഎല്‍എമാരായ എ.കെ. പത്മനാഭന്‍, കെ. കുഞ്ഞമ്മദ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വി.കെ. പ്രമോദ്, ശാരദ പട്ടേരിക്കണ്ടി, കെ.കെ. ബിന്ദു, എന്‍.ടി. ഷിജിത്ത്, ജില്ല പഞ്ചായത്തംഗം സി.എം. ബാബു, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം ശശികുമാര്‍ പേരാമ്പ്ര, ഗ്രാമപഞ്ചായത്തംഗം വിനോദ് തിരുവോത്ത്, ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. സി.കെ. ഷാജി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി. ഖാദര്‍, എ.കെ. ബാലന്‍, എം. കുഞ്ഞമ്മദ്, കെ. മധുകൃഷ്ണന്‍, രാഗേഷ് തറമ്മല്‍, യൂസഫ് കോറോത്ത്, ആര്‍.കെ. മുനീര്‍, എന്‍.കെ. വത്സന്‍, ബേബി കാപ്പുകാട്ടില്‍, സഫ മജീദ്, കെ. പ്രദീപ് കുമാര്‍, മനോജ് ആവള, കെ.പി. ആലിക്കുട്ടി, ടി.ടി് കുഞ്ഞമ്മദ്, ദേവരാജ് കന്നാട്ടി, ഒ.പി. മുഹമ്മദ്, ബി.എം. മുഹമ്മദ്, ഭാസ്‌ക്കരന്‍ അളകാപുരി, എന്‍.പി. സുധീഷ് തുടങ്ങിയര്‍ സംബന്ധിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു സ്വാഗതം പറഞ്ഞ ചടങ്ങിന് താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.കെ. ബൈജു നന്ദിയും പറഞ്ഞു.
Perambra Taluk Hospital laid the foundation stone of the new building