---
title: "വയനാട്ടില്‍ നിസ്വാര്‍ത്ഥ സേവനം ചെയ്ത് ജീവനുകള്‍ രക്ഷിച്ച അംഗങ്ങളെ ആദരിച്ചു"
english_title: "The members who have saved lives by rendering selfless service in Wayanad were honored"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/233062/the-members-who-have-saved-lives-by-rendering-selfless-service-in-wayanad-were-honored"
published_at: "2024-09-04T00:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d757089b78e_adharam6.jpg"
keywords: []
---

# വയനാട്ടില്‍ നിസ്വാര്‍ത്ഥ സേവനം ചെയ്ത് ജീവനുകള്‍ രക്ഷിച്ച അംഗങ്ങളെ ആദരിച്ചു

> **Lead Summary:** ** കോഴിക്കോട് :** വയനാട്ടില്‍ നിസ്വാര്‍ത്ഥ സേവനം ചെയ്ത് ജീവനുകള്‍ രക്ഷിച്ച അംഗങ്ങളെ ആദരിച്ചു. ലയം കലാ സാംസ്‌കാരിക സംഗീത കൂട്ടായ്മയിലെ അംഗങ്ങളെയാണ് അവാര്‍ഡ് നല്‍കി ആദരിച്ചത്.

## Article Content

** കോഴിക്കോട് :** വയനാട്ടില്‍ നിസ്വാര്‍ത്ഥ സേവനം ചെയ്ത് ജീവനുകള്‍ രക്ഷിച്ച അംഗങ്ങളെ ആദരിച്ചു. ലയം കലാ സാംസ്‌കാരിക സംഗീത കൂട്ടായ്മയിലെ അംഗങ്ങളെയാണ് അവാര്‍ഡ് നല്‍കി ആദരിച്ചത്.

കോഴിക്കോട് ചെറൂപ്പയില്‍ നടന്ന പരിപാടി നടനും മാധ്യമ പ്രവര്‍ത്തകനുമായ എം.എ സേവ്യര്‍ ഉദ്ഘാടനം ചെയ്തു. ഉരുള്‍ പൊട്ടലിനെ തുടര്‍ന്ന് ജീവനുകള്‍ രക്ഷിച്ചും തുടര്‍ രക്ഷാ പ്രവര്‍ത്തങ്ങള്‍ നടത്തിയും നാളിതുവരെ വളണ്ടിയര്‍മാരായി നിസ്വാര്‍ത്ഥ സേവനം ചെയ്ത ജേക്കബ് മേപ്പാടി, കെ.കെ ഗിരീഷ്, പി.എ നാഗരാജ് മേപ്പാടി എന്നിവര്‍ക്ക് അവാര്‍ഡ് നല്‍കി.

മുന്‍പ് പുത്തൂര്‍മല ഉരുള്‍ പൊട്ടലില്‍ കുടുങ്ങി രക്ഷപെട്ട തദ്ദേശവാസിയാണ് ജേക്കബ്. ചടങ്ങില്‍ അജിത ആനന്ദ് അധ്യക്ഷയായിരുന്നു. നജീമുദ്ധീന്‍ ചാലിയം സ്വാഗതവും ദിനേഷ് വയനാട് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/233062/the-members-who-have-saved-lives-by-rendering-selfless-service-in-wayanad-were-honored)