---
title: "എംബിബിഎസ്സില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഫാത്തിമ ഫെമിന് അനുമോദനം"
english_title: "Congratulations to Fathima Femin for achieving top marks in MBBS"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/233245/congratulations-to-fathima-femin-for-achieving-top-marks-in-mbbs"
published_at: "2024-09-04T20:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d872e529fc1_adharam8.JPG"
keywords: []
---

# എംബിബിഎസ്സില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഫാത്തിമ ഫെമിന് അനുമോദനം

> **Lead Summary:** ** പേരാമ്പ്ര:** എംബിബിഎസ്സില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വാളൂരിലെ പി.വി ഫാത്തിമ ഫെമിനിന് ഇന്‍കാസ് ഖത്തര്‍ നല്‍കുന്ന സ്‌നേഹോപഹാരം സമ്മാനിച്ചു.

## Article Content

** പേരാമ്പ്ര:** എംബിബിഎസ്സില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വാളൂരിലെ പി.വി ഫാത്തിമ ഫെമിനിന് ഇന്‍കാസ് ഖത്തര്‍ നല്‍കുന്ന സ്‌നേഹോപഹാരം സമ്മാനിച്ചു.

ഇന്‍കാസ് ഖത്തിറിന്റെ കോഴിക്കോട് ജില്ല എക്‌സിക്യൂട്ടീവ് അംഗം വി.കെ രാമകൃഷ്ണന്റെ സാന്നിദ്ധ്യത്തില്‍ നടന്ന ചടങ്ങില്‍ വെച്ച് പേരാമ്പ്ര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ. മധുകൃഷ്ണന്‍ സ്‌നേഹോപഹാരം സമ്മാനിച്ചു.

ചടങ്ങില്‍ നൊച്ചാട് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് വി.വി ദിനേശന്‍, ജനറല്‍ സെക്രട്ടറിമാരായ എം.കെ ദിനേശന്‍, റഷീദ് ചെക്യേലത്ത്, മണ്ഡലം എക്‌സിക്യൂട്ടീവ് അംഗം രഘുനാഥ് പുറ്റാട് എന്നിവര്‍ സംബന്ധിച്ചു.

പടവെട്ടിയെടത്തില്‍ ലത്തീഫിന്റെയും പി.വി അസ്മയുടെയും മകളാണ് ഡോക്ടര്‍ ഫാത്തിമ ഫെമിന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/233245/congratulations-to-fathima-femin-for-achieving-top-marks-in-mbbs)