പേരാമ്പ്ര: അധ്യാപക ദിനത്തില്‍ ഗാന്ധിയനും അധ്യാപകനുമായിരുന്ന മുന്‍. ആരോഗ്യ വകുപ്പ് മന്ത്രിയും, കെപിസിസി ഗാന്ധിദര്‍ശന്‍ സമിതി സംസ്ഥാന അധ്യക്ഷനുമായ വി.സി കബീര്‍ മാസ്റ്റര്‍ എഴുതുന്നു.
ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയും വിഖ്യാതനായ തത്ത്വ ചിന്തകനും സര്‍വോപരി അധ്യാപകനുമായിരുന്ന ഡോക്ടര്‍ സര്‍വേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബര്‍ 5 ആണ് അധ്യാപക ദിനമായി ഇന്ത്യയില്‍ ആചരിക്കപ്പെടുന്നത്. അധ്യാപന കര്‍മ്മത്തിന്റെ മഹത്വവും വിദ്യാര്‍ത്ഥി സമൂഹത്തോടുള്ള പ്രതിബദ്ധതയും അരക്കിട്ടുറപ്പിക്കുന്ന ദിനമാണിത്. എന്താണ് ആധുനിക സമൂഹത്തില്‍ ഒരു അധ്യാപകന്റെ റോള്‍? 'ഇന്നത്തെ സമൂഹം വളരെ വേഗത്തില്‍ മാറ്റങ്ങള്‍ ആഗ്രഹിക്കുന്നു. അങ്ങനെ മാറ്റപ്പെടേണ്ടിവരുമ്പോള്‍ ഇന്നലെവരെ നമ്മള്‍ സ്വീകരിച്ച്, ആചരിച്ചിരുന്ന പല നിലപാടുകളെയും കൈവിട്ടുകളയുന്ന സമൂഹ വളര്‍ച്ച ഭയപ്പെടുത്തുന്നതാണ്.
ഒരു നല്ല വ്യക്തിയെ ഞാന്‍ സ്വീകരിച്ചുപോന്നിരുന്ന നിലപാടുകള്‍ നിലനിര്‍ത്തി മൂല്യപദത്തോട് കൂടി പുതിയ തലമുറയെ വളര്‍ത്തിയെടുക്കുവാന്‍ ഏറ്റവും ചുമതലപ്പെടുത്തിയ ആള്‍ അധ്യാപകന്‍ തന്നെയാണ്.'
ഒരു അധ്യാപകന്‍ വിദ്യാര്‍ത്ഥികളെ സ്വധീനിക്കുന്ന ഘടകങ്ങള്‍ എന്തൊക്കെയാണ്?
'സ്‌നേഹപൂര്‍ണ്ണവും , സത്യസന്ധവുമായ പെരുമാറ്റവും, സമീപനവും കുട്ടികള്‍ നോക്കിക്കാണുകയും അതിലൂടെ ഗുരുനാഥനിലേക്ക് സ്‌നേഹവും, ബഹുമാനവും ,അനുസരണയും വിദ്യാര്‍ത്ഥികളില്‍ നിന്ന് അധ്യാപകനിലേക്ക് തിരിച്ചെത്തുന്നു.
' ഡോക്ടര്‍ സര്‍വേപ്പള്ളി രാധാകൃഷ്ണനെപ്പോലെയുള്ള മഹാരഥന്മാര്‍ നമ്മെനയിച്ചത് ഏത് തലത്തിലേക്കായിരുന്നു എന്ന് വിശദീകരിക്കാമോ ?
'ഇന്ത്യയുടെ സംസ്‌കാരത്തിനും , മതേതരത്വ സ്വഭാവത്തിനും , ആത്മീയ മൂല്യങ്ങളിലും ഊന്നിക്കൊണ്ടാണ് സര്‍വേപ്പള്ളി രാധാകൃഷ്ണനെപോലെയുള്ള മഹാരഥന്മാര്‍ ഉന്നതവിദ്യാഭ്യാസരംഗത്തെ അധ്യാപകരെയും, ഇന്ത്യയുടെ പ്രഥമ പൗരനായും പ്രഷോപിച്ചത്.'
ഒരുവിദ്യാര്‍ത്ഥിയുടെ വക്തിത്വം അധ്യാപകനിലൂടെ എങ്ങനെയാണ് രൂപപ്പെടുന്നത്?
'ഞാന്‍ ഖദര്‍ വസ്ത്രം ധരിച്ചുവരുന്ന അധ്യാപകനാണ്.
വര്‍ഷങ്ങള്‍ക്കു മുമ്പേ നാലാം ക്ലാസില്‍ പഠിപ്പിക്കുമ്പോള്‍ കുട്ടികള്‍ സ്‌നേഹത്തോടുകൂടി എന്റെ അടുത്ത് വന്ന് കട്ടിയുള്ള ഷര്‍ട്ടില്‍ തൊട്ടുനോക്കിയിട്ട് ഇത് കട്ടിയുള്ളതല്ലേ മാഷേ ? എന്തിനാ ഇത്ര കട്ടിയുള്ളത്. മഹാത്മാ ഗാന്ധിയെയും അദ്ദേഹത്തിന്റെ ത്യാഗത്തിനെയും കുറിച്ച് ലളിതമായി ഞാന്‍ കുട്ടികള്‍ക്ക് വിശദീകരിച്ചു കൊടുത്തു. ഓണം അവധി തുടങ്ങുന്നതിനുമുമ്പായിരുന്നുഈ സംഭവം. ഓണത്തിന് ഖാദി ഉല്‍പ്പന്നങ്ങള്‍ക്ക് റിബീറ്റ് ഉള്ളത് കുട്ടികള്‍ക്ക് അറിയില്ല. അത്ഭുതമെന്നു പറയട്ടെ . ഓണം കഴിഞ്ഞ് സ്‌കൂള്‍ തുറന്നപ്പോള്‍ ക്ലാസ്സിലെത്തിയ എന്നെ നാലു കുട്ടികള്‍ പൊതിഞ്ഞു. ഇത് കണ്ടോ ഞങ്ങള്‍ ഖദറാണ് ഉടുത്തിരിക്കുന്നത്. വീട്ടില്‍ പോയി ഖദര്‍ ഷര്‍ട്ട് വേണമെന്ന് ഞങ്ങള്‍ നിര്‍ബന്ധം പറഞ്ഞു. ഞങ്ങള്‍ അങ്ങനെ വാങ്ങിയതാണെന്ന് അവര്‍ വിശദീകരിക്കുകയും ക്ലാസില്‍ ആകെ സന്തോഷവുമായിരുന്നു. ആ അനുഭവത്തോടെ കുട്ടികള്‍ അധ്യാപകന് മോഡലാക്കുന്നു എന്നതിന് തെളിവാണ്. അതില്‍ ഒരുപാട് കാര്യങ്ങളില്‍ എനിക്ക് നേരിട്ട് അനുഭവമുണ്ടായിട്ടുണ്ട്.
' ഇന്ന് അധ്യാപകലോകം നിരവധി വെല്ലുവിളികള്‍ നേരിടുന്നുവെന്നത് വാസ്തവമാണോ ?
' ലോകത്തെമ്പാടും പുതിയ പുതിയ മാറ്റത്തിനനുസരിച്ചും , കുടുംബത്തിലെ സമാധാനക്കേടും , കുട്ടികളോടുള്ള അവഗണനയും കാരണം ചെറിയതോതില്‍ വിദ്യാര്‍ത്ഥികള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും , അധ്യാപകരോടും ,സഹപാഠികളോടും , മാതാപിതാക്കളോടും മോശമായി പെരുമാറിവരുകയാണ്. മുതിര്‍ന്ന ചില കുട്ടികള്‍ അധ്യാപകനെയും , സഹപാഠികളെയും ആക്രമിക്കുന്നത് മുന്‍കാലത്ത് ഉണ്ടായിരുന്നില്ല. എന്നാല്‍ സമീപകാലത്തായി ഇത് കൂടിവരികയാണ്. വെല്ലുവിളികള്‍ നിറഞ്ഞതാണ് അധ്യാപകരെ ഭയപ്പെടുത്തുന്നത്.
' തലമുറകള്‍ മാറി വരുന്നതിനനുസരിച്ച് സമൂഹത്തില്‍ അധ്യാപകര്‍ക്ക് മാന്യമായ സ്ഥാനം ലഭിക്കുന്നുണ്ടോ ? ഇല്ലങ്കില്‍ ആരാണ് അതിന് മാറ്റം വരുത്തേണ്ടത് ?
'തലമുറകള്‍ മാറിവരുന്നതനുസരിച്ച് അധ്യാപകര്‍ക്ക് ലഭിക്കേണ്ട മാന്യത കുറയുന്നുണ്ട്. ലോകത്തെമ്പാടും അധ്യാപകരെ ആക്രമിക്കുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്. അധ്യാപകരോടും , സഹപാഠികളോടും , മാന്യമായി പെരുമാറാന്‍ പരിശീലിക്കേണ്ടത് സ്വന്തം കുടുംബത്തില്‍ നിന്ന് തന്നെയാണ്. രക്ഷിതാക്കളാണ് ആ ചുമതല ഏറ്റെടുക്കേണ്ടത്.
' ഒരു വിദ്യാര്‍ത്ഥിക്ക് അധ്യാപകനു നല്‍കാന്‍ കഴിയുന്ന ഏറ്റവും മികച്ച ഗുരുദക്ഷിണ എന്തായിരിക്കും. വിശദീകരിക്കാമോ ? '
വിദ്യാര്‍ത്ഥികളുടെ സമര്‍ത്ഥമായ പഠനവും, വിനയത്തോടും സത്യത്തോടുകൂടിയുമുള്ള പെരുമാറ്റമാണ് ഒരു വിദ്യാര്‍ത്ഥി തന്റെ അധ്യാപകന് കൊടുക്കേണ്ട ഗുരുദക്ഷിണ. '
' 12 വര്‍ഷത്തെ അധ്യാപക ജോലിയില്‍ നിന്നും വിരമിച്ച തങ്കാള്‍ക്ക് ഈ അധ്യാപക ദിനത്തില്‍ പുതുതലമുറയോട് പറയാനുള്ള സന്ദേശമെന്താണ്?
'അധ്യാപക ജോലി സ്വമേധയാ തിരഞ്ഞെടുത്താളാണ് ഞാന്‍. അധ്യാപകര്‍ ഹൃദയാഘാതം വന്നു മരിക്കുന്നതു കുറവാണ്. അത് അവരുടെ മാനുഷിക സന്തോഷവും, സംതൃപ്തികാരണമാണ്. ഒരു അധ്യാപകനാകുകയെന്നുള്ളത് ദൈവ നിയോഗമായി ഞാന്‍ കാണുന്നു. ഒരു വിദ്യാര്‍ത്ഥിക്ക് അറിവും, ക്ഷമയും പക്വതയും , സത്യസന്ധതയും , ദയാവായ്പുമെല്ലാം അധ്യാപകരില്‍ നിന്നാണ് കുട്ടികള്‍ക്ക് പകര്‍ന്നു കിട്ടുന്നത്.
പുതിയ തലമുറയിലെ ഓരോരുത്തരോടും എനിക്ക് പറയാനുള്ളത് നിങ്ങള്‍ നിങ്ങളുടെ അധ്യാപകരെ മാതൃകയാക്കുക. സമൂഹത്തില്‍ വിവിധ തലങ്ങളില്‍ നല്ല മനുഷ്യരാക്കുക. നല്ല മനുഷ്യരെയാണ് ലോകം ആദരിക്കുന്നതും , പിന്തുണയ്ക്കുന്നതും.
VC Kabir writes on Teachers' Day