കോലഞ്ചേരി: ഒന്നാംക്ലാസിലെ മലയാളം പാഠപുസ്തകത്തില്‍ ഇനി നന്ദിതയുടെ ഡയറിയും.
ഒന്നാംക്ലാസിലായിരിക്കെ കിഴക്കമ്പലം ഗവ. എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥി നന്ദിതയെഴുതിയ കൃഷിയെക്കുറിച്ചുള്ള ഡയറിക്കുറിപ്പാണ് എസ്സിഇആര്‍ടിയുടെ ഒന്നാം ക്ലാസിലെ മലയാളം പാഠപുസ്തകമായ കേരളപാഠാവലിയില്‍ രണ്ടാംപതിപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കൃഷിത്തോട്ടസന്ദര്‍ശനം, വിളകളുടെ സംരക്ഷണം, പ്രതിരോധം എന്നിവ ലഘുകുറിപ്പിലൂടെ ഈ കൊച്ചുമിടുക്കി വിശദമാക്കുന്നുണ്ട്. ഇപ്പോള്‍ രണ്ടാംക്ലാസില്‍ പഠിക്കുന്ന നന്ദിത സ്‌കൂളിനും നാടിനും അഭിമാനമാണ്.
ഒന്നാംക്ലാസിലെ മലയാളം അധ്യാപിക വി.പി നസീമ, കുട്ടികള്‍ തയ്യാറാക്കിയ ഡയറിക്കുറിപ്പുകള്‍ കഴിഞ്ഞവര്‍ഷം എസ്സിഇആര്‍ടിയുടെ ടെക്സ്റ്റ് ബുക്ക് കമ്മിറ്റിക്ക് അയച്ചിരുന്നു. ഇതില്‍ നിന്നാണ് നന്ദിതയുടെ കുറിപ്പ് തെരഞ്ഞെടുത്തത്.
കിഴക്കമ്പലം പൊയ്യക്കുന്നം സ്വദേശി സുബ്രഹ്‌മണ്യന്റെയും രജിതയുടെയും മകളാണ്. എല്‍കെജിമുതല്‍ കിഴക്കമ്പലം ഗവ. എല്‍പി സ്‌കൂളിലാണ് പഠിക്കുന്നത്.
പഠനത്തിലും പാഠ്യേതരപ്രവര്‍ത്തനങ്ങളിലും മിടുക്കിയാണ്. നന്ദിതയെയും രക്ഷിതാക്കളെയും അധ്യാപിക വി.പി നസീമയെയും പിടിഎ അഭിനന്ദിച്ചു.
Nandita's diary is now in Malayalam textbook of first class