പേരാമ്പ്ര: മുസ്ലിം യൂത്ത് ലീഗ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി ഡിവൈഎസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.
മാര്‍ക്കറ്റ് പരിസരത്ത് നിന്നാരംഭിച്ച മാര്‍ച്ച് ഡിവൈഎസ്പി ഓഫീസ് പരിസരത്ത് നാര്‍ക്കോട്ടിക് ഡിവൈഎസ്പി പ്രകാശന്‍ പടന്നയില്‍, പൊലീസ് ഇന്‍സ്പക്ടര്‍മാരായ പി. ജംഷീദ്, പി.എം. മനോജ്, സബ് ഇന്‍സ്പക്ടര്‍ കെ. ഷമീര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് തടഞ്ഞു.
കോഴിക്കോട് ജില്ല മുസ്ലിം ലീഗ് സെക്രട്ടറി സി.പി.എ അസീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. സമകാലിക കേരളത്തില്‍ ആഭ്യന്തര വകുപ്പില്‍ നിന്നും പുറത്തുവരുന്ന വിഷയങ്ങളില്‍ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരെ സമൂഹത്തിന്റെ മുമ്പില്‍ തുറന്നു കാട്ടാന്‍ ഹേമ കമ്മീഷന്‍ മാതൃകയില്‍ പൊലീസിലും ഒരു കമ്മീഷനെ വെക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. ക്രിമിനലുകളായ പൊലീസ് ഉദ്യോഗസ്ഥര്‍ ക്രമസമാധാനം കൈകാര്യം ചെയ്യുമ്പോള്‍ നാട്ടിലെ സാധാരണ ജനങ്ങള്‍ക്ക് നീതി ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് സലിം മിലാസ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ശിഹാബ് കന്നാട്ടി സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് ആര്‍.കെ മുനീര്‍ മുഖ്യ പ്രഭാഷണം നടത്തി.
കെ.സി മുഹമ്മദ്, വി.പി റിയാസ് സലാം, ഇ ഷാഹി, കെ.പി റസാഖ്, സത്താര്‍ കീഴരിയൂര്‍, സി.കെ ജറീഷ്, ആര്‍.കെ മുഹമ്മദ്, സി.കെ ഹാഫിസ്, ദില്‍ഷാദ് കുന്നിക്കല്‍, എം.കെ ഫസലു റഹ്‌മാന്‍, പി.കെ റഷീദ്, കെ കുഞ്ഞലവി, മൊയ്തി കക്കിനിക്കണ്ടി എന്നിവര്‍ സംസാരിച്ചു.
മാര്‍ച്ചിന് ആര്‍.എം നിഷാദ്, സിദ്ധീഖ് തൊണ്ടിയില്‍, പി.സി സാദത്ത്, സജീര്‍ വണ്ണാന്‍ കണ്ടി, എന്‍.കെ ഹാരിസ്, നജീബ് അരീക്കല്‍, സഈദ് അയനിക്കല്‍, ഷബീര്‍ ചാലില്‍, ഉബൈദ് കുട്ടോത്ത്, അഫ്‌സല്‍ അല്‍സഫ, പി.ടി മുഹമ്മദ് ഷാഫി, അഫ്‌നാസ് തുറയൂര്‍, യാസര്‍ കക്കാട്, ശംസുദ്ധീന്‍ മരുതേരി, വി.കെ അഷ്റഫ് എന്നിവര്‍ നേതൃത്വം നല്‍കി.
Youth League Perambra DySP office conducted march