പേരാമ്പ്ര: ചങ്ങരോത്ത് ഗ്രാമപഞ്ചാ യത്തിലെ നവീകരിച്ച വടക്കുമ്പാട് - വഞ്ചിപ്പാറ - ഗോപുരത്തിലിടം റോഡ് ഉദ്ഘാടനം ചെയ്തു. ഏറെ നാളത്തെ യാത്രാ ദുരിതത്തിന് അറുതിയായ റോഡ് 3.3 കിലോമീറ്റര്‍ദൈർഘ്യമു ള്ള റോഡ് അഞ്ച് കോടി രൂപ മുടക്കി യാണ് നവീകരിച്ചത്.
റോഡിന്റെ വീതി എട്ടു മീറ്ററായി ഉയര്‍ത്തുവാന്‍ ഇരുവശത്തുമുള്ള സ്ഥല ഉടമകൾ സൗജന്യമായി സ്ഥലം വിട്ടു നല്‍കുകയായിരുന്നു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈ റ്റിയാണ് പ്രവൃത്തി പൂർത്തീകരിച്ചത്. 3.8 മീറ്റർ വീതിയി ൽ ബിഎംബിസി ടാറിങ് നടത്തിയ റോഡിന് എട്ട് കലുങ്കുകളും 1204 മീറ്റർ നീളത്തിൽ ഓവു ചാലുകളും നിർമ്മിച്ചിട്ടുണ്ട്.
പൊതു മരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു
കാലാവസ്ഥാ വ്യതിയാനങ്ങളേയും പ്രകൃതിക്ഷോഭങ്ങളേയും മറികടക്കാന്‍ കഴിയുന്ന റോഡ് നിര്‍മിതിയെക്കുറിച്ച് വിദഗ്ധരെ പങ്കെടുപ്പിച്ച് സര്‍ക്കാര്‍ ഡിസൈന്‍ ശില്‍പ്പശാല സംഘടിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.
ടി.പി രാമകൃഷ്ണൻ എംഎൽഎ അധ്യ ക്ഷത വഹിച്ചു. . റോഡ്സ് വിഭാഗംഎക്സിക്യുട്ടീവ് എൻജിനിയർ വി കെ. ഹാഷിം റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എൻ പി ബാബു, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഉണ്ണി വേങ്ങേരി , ജില്ലാ പഞ്ചായത്തംഗം സി.എം ബാബു, ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമൻ എം. അരവിന്ദാക്ഷൻ, ബ്ലോക്ക് പഞ്ചായത്തംഗം വഹീദ പാറേമ്മൽ, ഗ്രാമപഞ്ചായത്തംഗം എൻ പി സത്യവതി, സി ഡിഎസ് ചെയർപേഴ്സൻ യു അനിത, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.വി കുഞ്ഞിക്കണ്ണൻ, വി.പി ഇബ്രാഹിം, അസീസ് നരിക്കല ക്കണ്ടി, ഒ.ടി രാജൻ പി.സി സതീഷ്, പി.ടി സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.
പൊതുമരാമത്ത് സൂപ്രണ്ടിങ് എൻജിനിയർ യു പി ജയശ്രീ സ്വാഗതവും അസി. എക്സിക്യു ട്ടീവ് എൻജിനിയർ പി കെ രഞ്ജി നന്ദിയും പറഞ്ഞു.
Inauguration of road between Vadakumpad - Vanchipara - Gopurathilidam