പേരാമ്പ്ര: പോക്‌സോ കേസ് പ്രതിയെ പേരാമ്പ്ര പൊലീസ് പിടി കൂടിയത് പഞ്ചാബില്‍ നിന്ന്. പേരാമ്പ്രയില്‍ നിന്നും പോക്‌സോ കേസില്‍പ്പെട്ട് മുങ്ങിയ ആസാം സ്വദേശിയായ മുഹമ്മദ് നജുറുള്‍ ഇസ്ലാമിനെ ( 21 ) പിടിക്കാന്‍ പേരാമ്പ്ര പൊലീസ് സഞ്ചരിച്ച ദൂരം 5778 കിലോമീറ്റര്‍.
ജൂലായ്12 നാണ് പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. ഇയാൾക്കെതിരെ പേരാമ്പ്ര പൊലീസ് പോക്സോ നിയമ പ്രകാരം കേസ് എടുത്തിരുന്നു.
കേസിൽ പെട്ട് കോയമ്പത്തൂരിലുള്ള ബാപ്പയുടേയും ഉമ്മയുടേയും അടുത്ത് തങ്ങി അവിടേക്ക് പൊലീസ് എത്തിയപ്പോഴേക്കും ഡല്‍ഹി വഴി പഞ്ചാബിലേക്ക് മുങ്ങിയതായിരുന്നു പ്രതി.
ഒടുവില്‍ പഞ്ചാബിലെ പാട്യാലക്കടുത്ത് സമാന നു സുര്‍പൂര്‍ എന്ന സ്ഥലത്ത് രാത്രിയും പകലുമായി അഞ്ഞൂറോളം പേര്‍ ജോലി ചെയ്യുന്ന ഒരു ഫാക്ടറിയില്‍ വെച്ച് സാഹസികമായ ദൗത്യത്തിലൂടെ പേരാമ്പ്ര പൊലീസിന്റെ പിടിയില്‍.
ലോക്കല്‍ പൊലീസിന്റെ സഹായമില്ലാതെ പ്രതിയെ പിടികൂടി 12 ദിവസങ്ങക്ക് ശേഷം പേരാമ്പ്ര പൊലീസ് സ്റ്റേഷനിലെ എസ്പിസി പിഒ സുനില്‍കുമാര്‍ സി.എം, കെ ചന്ദ്രന്‍, സിപിഒ മിനീഷ് വി.ടി എന്നിവര്‍ തിരികെ എത്തുമ്പോള്‍ കേരളാ പൊലീസിന് അഭിമാനം.
പേരാമ്പ്ര ഡിവൈഎസ്പി ലതീഷ് കെ.കെ, പേരാമ്പ്ര പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പി. ജംഷിദ് എന്നിവരുടെ നിര്‍ദേശപ്രകാരമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
POCSO case accused arrested by Perambra police from Assam