പേരാമ്പ്ര: കേരള സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി നാഷണല്‍ ആയുഷ് മിഷന്‍ , ഹോമിയോപ്പതി വകുപ്പ് , നൊച്ചാട് ഗ്രാമപഞ്ചായത്ത് ,ആയുഷ് പി എച്ച് സി ( ഹോമിയോപ്പതി), സീനിയര്‍ സിറ്റിസണ്‍ ഫോറം ജനകീയ വായനശാല യൂണിറ്റ് എന്നിവയുടെ സഹകരണത്തോടെ വയോജന മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.
നൊച്ചാട് ഒന്നാം വാര്‍ഡിലെ പകല്‍ വീട്ടില്‍ വച്ച് നടന്ന ക്യാമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരിക്കണ്ടി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷിജി കൊട്ടാരക്കല്‍ അധ്യക്ഷത വഹിച്ചു.
വാര്‍ഡ് അംഗങ്ങളായ ഗീത നന്ദനം, കെ.കെ സലാം, ജനകീയ വായനശാല മെമ്പര്‍ കണാരന്‍ ആശംസകള്‍ അര്‍പ്പിച്ചു. സീനിയര്‍ സിറ്റിസണ്‍ ഫോറം സെക്രട്ടറി ശങ്കരന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ജനകീയ വായനശാല സെക്രട്ടറി മോഹനന്‍ നന്ദി പറഞ്ഞു.
'വാര്‍ദ്ധ്യകാല രോഗങ്ങളും ഹോമിയോപ്പതി ചികിത്സയും ' ജീവിത ശൈലീ രോഗങ്ങള്‍, നല്ല ആരോഗ്യ ശീലങ്ങളും ആഹാരക്രമവും എന്ന വിഷയത്തില്‍ എം.ഒ ഡോ. പ്രിയേന്ദു (എ പി എച്ച് സി, നൊച്ചാട്), ഡോ. വിദ്യ വിജയന്‍ ( എം.ഒ) എ പി എച്ച് സി, മണിയൂര്‍ എന്നിവര്‍ ക്ലാസെടുത്തു .
വയോജനങ്ങള്‍ക്കായ് യോഗാ പരിശീലനം നൊച്ചാട് പഞ്ചായത്ത് യോഗ ഇന്‍സ്ട്രക്റ്റര്‍ ഡോ ചാന്ദനി നല്‍കി. തുടര്‍ന്ന് ക്യാമ്പില്‍ പ്രാഥമിക ലാബ് പരിശോധനകള്‍ നടത്തി. ക്യാമ്പ് രാവിലെ 10 മണിക്ക് ആരംഭിച്ചു 2 മണിക്ക് അവസാനിച്ചു.
AYUSH Geriatric Medical Camp at perambra