പേരാമ്പ്ര : നമ്മുടെ സംസ്ഥാനത്ത് ഔഷധ വിപണിയില്‍ വര്‍ദ്ധിച്ചു വരുന്ന ജനറിക് മരുന്നുകളുടെ ഗുണനിലവാരം ഉറപ്പു വരുത്താന്‍ സര്‍ക്കാര്‍ സംവിധാനം കാര്യക്ഷമമാക്കണമെന്ന് കെ.പിപിഎ പേരാമ്പ്ര ഏരിയാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.
സര്‍ക്കാരിതര മേഖലയില്‍ പലവിധ സബ്‌സിഡി റീട്ടെയില്‍ ചെയ്ന്‍ ഫാര്‍മസികള്‍ മുഖേന ജനറിക്ക് മരുന്നുകളുടെ വില്‍പനയും ഉപഭോഗവും വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇത്തരം മരുന്നുകളുടെ ഗുണനിലവാരം ഉറപ്പുവരുത്താത്തത്തത് മൂലം രോഗശമനം അസാധ്യമാകുന്നതും രോഗാതുരത കൂടുന്നതും വിശിഷ്യാ ജീവിതശൈലി രോഗങ്ങള്‍ ഏറ്റവും കൂടുതലുള്ള കേരളത്തിലെ സവിശേഷ പശ്ചാത്തലത്തില്‍ രോഗ ശുശ്രൂഷ മേഖലയില്‍ ഒരു ഭീഷണിയായി തീരുന്നുണ്ടെന്ന് കെപിപിഎ ഏരിയാ കണ്‍വെന്‍ഷന്‍ ആശങ്ക രേഖപ്പെടുത്തി.
ഫാര്‍മസിസ്റ്റുകളുടെ കാലോചിതമായി പുതുക്കിയ മിനിമം വേതനം ഉടന്‍ പ്രാബല്യത്തിലാക്കുക, സ്വകാര്യ മേഖലയിലെ ഫാര്‍മസിസ്റ്റുകള്‍ക്ക് ഇന്‍ഷ്വറന്‍സ്/ ക്ഷേമനിധി പരിരക്ഷ ഉറപ്പുവരുത്തുക, അസിസ്റ്റന്‍ഡ് ഫാര്‍മസി കോഴ്‌സ് നിര്‍ത്തലാക്കുക തുടങ്ങിയ ആവശ്യങ്ങളും കണ്‍വെന്‍ഷനില്‍ ആവശ്യപ്പെട്ടു.
കണ്‍വെന്‍ഷന്‍ ഫാര്‍മസിസ്റ്റ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി. സതീശന്‍ ഉദ്ഘാടനം ചെയ്തു. പി.കെ രാജീവന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ എ.കെ റനീഷ് അധ്യക്ഷത വഹിച്ചു.
ജില്ലാ ട്രഷറര്‍ എസ്.ഡി. സലീഷ് കുമാര്‍, സി.സി ഉഷ, വി.എം ഷോജി എന്നിവര്‍ സംസാരിച്ചു. പി.കെ രാജീവന്‍ ഏരിയാ സെക്രട്ടറിയായും സി.സി. ഉഷ പ്രസിഡണ്ടും ട്രഷറര്‍ പ്രേംനാഥ് എന്നിവരെയും ഉള്‍പ്പടെ ഭാരവാഹികളായി കണ്‍വെന്‍ഷന്‍ തെരത്തെടുത്തു.
Pharmacists Association Perambra Area Convention