കോഴിക്കോട്: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ക് ദ്രോഹമായ നടപടികളില്‍ നിന്ന് അധികൃതര്‍ പിന്തിരിയണമെന്നും യുപിഎ സര്‍ക്കാര്‍ നടപ്പിലാക്കിയ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതിയായ തൊഴിലുറപ്പിനെ അട്ടിമറിക്കാന്‍ അനുവദിക്കുകയുമില്ലെന്നും എന്‍ എസ് യു സെക്രട്ടറി കെ.എം. അഭിനിക്ക് പറഞ്ഞു.
യുപിഎ യും കോണ്‍ഗ്രസും ഒരു ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയര്‍ത്തെഴുന്നേറ്റിരിക്കുകയാണൈന്നും 2019 ല്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാവുമെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കമായി കടിയങ്ങാട് പാലത്ത് ചങ്ങരോത്ത് മണ്ഡലം കോണ്‍ഗ്രസ് ക്യാമ്പ് എക്‌സിക്യൂട്ടീവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് വി.പി ഇബ്രാഹിം അധ്യക്ഷത വഹിച്ചു. കെപിസിസി അംഗം പി. രത്‌നവല്ലി മുഖ്യ പ്രഭാഷണം നടത്തി.
ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ. മധു കൃഷ്ണന്‍ മാര്‍ഗരേഖ അവതരിപ്പിച്ചു. ഡിസിസി സെക്രട്ടറിമാരായ ഇ.വി. രാമചന്ദ്രന്‍, പി.കെ. രാഗേഷ്, ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ഇ.ടി. സത്യന്‍ എന്നിവര്‍ സംസാരിച്ചു. ഇ.ടി. സരീഷ്, പ്രകാശന്‍ കന്നാട്ടി എന്നിവര്‍ ക്യാമ്പ് പ്രസീഡിയം നിയന്ത്രിച്ചു. മണ്ഡലം സെക്രട്ടറി കെ.കെ. ദേവരാജ് സ്വാഗതം പറഞ്ഞ ചടങ്ങിന് വൈസ് പ്രസിഡന്റ് അഷറഫ് മാളിക്കണ്ടി നന്ദിയും പറഞ്ഞു.
Won't Allow Employment Guarantee Scheme To Be Destroyed, Says KM Abhijith