പേരാമ്പ്ര: മാലിന്യ മുക്ത നവകേരളം രണ്ടാം ഘട്ടം പഞ്ചായത്ത്തല ശില്‍പശാലയും , നിര്‍വ്വഹണ സമിതി രൂപികരണവും പേരാമ്പ്ര ഗ്രാമപഞ്ചായത്തില്‍ ചേര്‍ന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.കെ പ്രമോദ് ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡണ്ട് റീന K അദ്ധ്യക്ഷത വഹിച്ചു. സ്ഥാപന മേധാവികള്‍ , രാഷ്ട്രീയ പാര്‍ട്ടി എതിനിധികള്‍ , വ്യാപാരി , വ്യവസായി പ്രതിനിധികള്‍ , ആരോഗ്യ പ്രവര്‍ത്തകര്‍ , ഹരിതസേന പ്രതിനിധികള്‍ , സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഒക്ടോബര്‍ 2 ന് തുടങ്ങി മാര്‍ച്ച് 31 ന് അവസാനിക്കുന്ന രീതിയില്‍ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തി.
സമ്പൂര്‍ണ മാലിന്യ മുക്ത പഞ്ചായത്തായി പ്രഖ്യാപിക്കാനുള്ള കര്‍മ്മ പദ്ധതികള്‍ക്ക് ശില്‍പശല രൂപം നല്‍കി .ശുചിത്വമിഷന്‍ ബ്ലോക് കോഡിനേറ്റര്‍ വി.പി ഷൈനി , ഹരിത കേരളം ബ്ലോക് കോഡിനേറ്റര്‍ ലിബിന വി.ബി എന്നിവര്‍ സംസാരിച്ചു . ഗ്രാമപഞ്ചായത്ത് അസി.സെക്രട്ടറി സജിത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് സെക്രട്ടറി നിഷാന്ത് R സ്വാഗതം പറഞ്ഞ ചടങ്ങിന് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സന്‍ മിനി പൊന്‍പറ നന്ദി പറഞ്ഞു.
Garbage-free NavaKeralam phase 2: Panchayat level workshop and formation of executive committee