---
title: "സത്യസന്ധത കാട്ടി നാടിന് മാതൃകയായി വിദ്യാര്‍ത്ഥികള്‍ "
english_title: "Students have shown honesty and set an example for the country"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/234793/students-have-shown-honesty-and-set-an-example-for-the-country"
published_at: "2024-09-11T12:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e1404d7b5b0_sathyam.jpg"
keywords: []
---

# സത്യസന്ധത കാട്ടി നാടിന് മാതൃകയായി വിദ്യാര്‍ത്ഥികള്‍ 

> **Lead Summary:** **പെരുവണ്ണാമൂഴി: **കളഞ്ഞുകിട്ടിയ സ്വര്‍ണ്ണമോതിരം പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ച വിദ്യാര്‍ത്ഥികള്‍ നാടിന് മാതൃകയായി.

## Article Content

**പെരുവണ്ണാമൂഴി: **കളഞ്ഞുകിട്ടിയ സ്വര്‍ണ്ണമോതിരം പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ച വിദ്യാര്‍ത്ഥികള്‍ നാടിന് മാതൃകയായി.

കളരിക്കണ്ടിയില്‍ ശ്രീജിത്തിന്റെ മകള്‍ ആവണി, പുത്തന്‍പുരയില്‍ ശശീന്ദ്രന്റെ മകള്‍ അവന്തിക, കിളിയമ്പിലായി സുരേഷ്‌കുമാറിന്റെ മകള്‍ ശ്രിയ സുരേഷ്, എം.കെ ഷിജിത്തിന്റെ മകള്‍ വൈഗാലക്ഷ്മി എന്നിവരാണ് നാടിന് മാതൃകയായ വിദ്യാര്‍ത്ഥികള്‍.

വലിയ പറമ്പ് റസിഡന്റ്‌സ് അസോസിയേഷന്‍ പരിധിയിലുള്ള ഇവര്‍ ഹോളി ഫാമിലി ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളാണ്.

പരീക്ഷയെഴുതാന്‍ പോകുന്ന വഴിയില്‍ നിന്നും ഒരു മോതിരം വീണുകിട്ടുകയും പരീക്ഷയുടെ തിരക്കിലാണെങ്കിലും മോതിരം വളരെ ശ്രദ്ധയോടെ സൂക്ഷിച്ചു വെച്ചതിനു ശേഷം , പരീക്ഷ കഴിഞ്ഞ് തിരികെ വരുമ്പോള്‍ പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷനില്‍ നാലു പേരും ചേര്‍ന്ന് ഏല്‍പ്പിക്കുകയായിരുന്നു.

സത്യസന്ധത  കാട്ടി നാടിന് മാതൃകയായ വിദ്യാര്‍ത്ഥികളെ വലിയ പറമ്പ് റസിഡന്റ്‌സ് അസോസിയേഷന്‍ അഭിനന്ദിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/234793/students-have-shown-honesty-and-set-an-example-for-the-country)