പേരാമ്പ്ര : ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ 2 മുതല്‍ സീറോ വേസ്റ്റ് ദിനമായ 2025 മാര്‍ച്ച് 31 വരെയുള്ള ദിവസങ്ങളില്‍ സംസ്ഥാനവ്യാപകമായി സംഘടിപ്പിക്കുന്ന മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി പേരാമ്പ്ര ബ്ലോക്ക് തല നിര്‍വ്വഹണ സമിതി രൂപീകരണ യോഗം ചേര്‍ന്നു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി.ബാബു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് സി.കെ പാത്തുമ്മ അധ്യക്ഷത വഹിച്ചു. ഹരിത കേരള മിഷ്യന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.ടി. പ്രസാദ് മുഖ്യപ്രഭാഷണം നടത്തി.
ജനകീയ ക്യാമ്പയിന്റെ ഭാഗമായി നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ രൂപരേഖ ചര്‍ച്ച നടത്തി. യോഗത്തില്‍ പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ്, കൂത്താളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ബിന്ദു, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ടി.പി. കുഞ്ഞനന്ദന്‍, ബാബു തത്തക്കാട്, ഗോപാലകൃഷ്ണന്‍ തണ്ടോപാറ, ടി.പി മുഹമ്മദ്, കെ.എം ബാലകൃഷ്ണന്‍, പി. മോനിഷ, ശ്രീധരന്‍ മുതുവണ്ണാച്ച, വ്യാപാരസംഘടന പ്രതിനിധികളായ ബി.എം മുഹമ്മദ്,, ബാബു കൈലാസ്, ഒ.പി. മുഹമ്മദ് പേരാമ്പ്ര, എഇഒ സുനില്‍കുമാര്‍, യുവജന , മഹിള. സര്‍വ്വീസ് സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ജോ: ബിഡിഒ സുജീഷ് പി.കെ സ്വാഗതവും ഹരിതകേരളമിഷ്യന്‍ ആര്‍.പി വിപിന നന്ദിയും പറഞ്ഞു.
കര്‍മപരിപാടി
1 ) ഒക്ടോബര്‍ 2 ഗാന്ധിജയന്തി ദിനത്തില്‍ വിപുലമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും.
2) വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഓഫീസുകള്‍, അംഗന്‍വാടികള്‍ തുടങ്ങിയവയെല്ലാം ശുചിത്വം ഉറപ്പുവരുത്തും. ശുചിത്വ ഗ്രേഡിംഗ് നല്‍കും, പ്ലാസ്റ്റിക്ക് വിമുക്തമാക്കും, വേയ്സ്റ്റ് ബിന്നുകള്‍ സ്ഥാപിക്കും, നാഷണല്‍സര്‍വ്വീസ് സ്‌കീമുമായി സഹകരിച്ച് കൂടുതല്‍ സ്‌നേഹാരാമങ്ങള്‍ നിര്‍മിക്കും, ജനപങ്കാളിത്തത്തോടെ പേരാമ്പ്ര ബൈപാസ്, ടൗണ്‍, മരക്കാടി തോട് എന്നിവ ശുചീകരിക്കും, വാര്‍ഡ്തല മിനി എംസിഎഫ് , എംസിഎഫ്, ആര്‍ആര്‍ടി എന്നീവയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ സംഘടിക്കും. ഷോര്‍ട്ട് വിഡിയോ മല്‍സരം സംഘടിപ്പിക്കും. പ്രത്യേകദിന പരിപാടികളില്‍ ഹരിത പ്രാട്ടോകോള്‍ പാലിക്കുന്നതിന് ഇടപെടും. ബ്ലോക്ക് പഞ്ചായത്ത് നേതൃത്വത്തില്‍ ഡിസംബറില്‍ ശുചിത്വ ഫെസ്റ്റ് സംഘടിപ്പിക്കും.
Perambra Block Panchayat Garbage Clean New Kerala People's Campaign