പേരാമ്പ്ര : തെരുവു കച്ചവടങ്ങള്‍ക്ക് എതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു.
പേരാമ്പ്രയിലും പരിസരങ്ങളിലും ഓണത്തിന് മുന്‍പ് തന്നെ യാതൊരു മാനദണ്ഡവും പാലിക്കാതെ തുടങ്ങിയ തെരുവു കച്ചവടങ്ങള്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
ജില്ലാ സെക്രട്ടറി സുരേഷ് ബാബു കൈലാസ് ഉദ്ഘാടനം ചെയ്തു. പട്ടണത്തിലെ അനധിക്യത തെരുവ് കച്ചവടം അവസാനിപ്പിക്കാന്‍ അധിക്യതര്‍ തയാറായില്ലെങ്കില്‍ ഉന്തുവണ്ടിയില്‍ പേരാമ്പ്ര ടൗണില്‍ കച്ചവടം ചെയ്യാന്‍ വ്യാപാരി വ്യവസായി ഏകോപന സമിതി തയാറാകുമെന്ന് അദേഹം പറഞ്ഞു.
എല്ലാ മാനണ്ഡവും പാലിച്ച് കച്ചവടം ചെയ്യുന്ന കച്ചവടക്കാരെ നോക്കുകുത്തികളായി നടത്തുന്ന അനധികൃത കച്ചവടങ്ങള്‍ക്ക് എതിരെ പലതവണ പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് വ്യാപാരി വ്യവസായി ഏകോപന സമിതി സമരം തുടങ്ങിയത്. വൈസ് പ്രസിഡന്റ് ഷെരിഫ് ചിക്കിലോട് അധ്യക്ഷത വഹിച്ചു.
ഒ.പി. മുഹമ്മദ്, എന്‍.പി. വിധു, സി.എം. അഹമ്മദ് കോയ, മുനീര്‍ അര്‍ശ്, സന്ദീപന്‍ കോരന്‍ കണ്ടി, വി.പി. സുരേഷ്, വി.എന്‍ നൗഫല്‍, വിജയലക്ഷ്മി നമ്പ്യാര്‍, ജലജ ചന്ദ്രന്‍, ഫിറാസ് ഫിലിപ്‌സ് തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്‍കി.
street trading; Traders and Industrialists Coordination Committee with protest