പേരാമ്പ്ര: പ്ലാന്റ്റേഷന്‍ കോര്‍പ്പറേഷന്‍ വളരെ തുച്ഛമായ ബോണസ് ഏകപക്ഷീയമായി പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ പേരാമ്പ്ര എസ്റ്റേറ്റ് ഗേറ്റിന് മുന്‍പില്‍ ഇലയിട്ട് പട്ടിണി സദ്യാ സമരം സംഘടിപ്പിച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ കോര്‍പ്പറേഷന്‍ മാനേജ്‌മെന്റ്റ് കോട്ടയത്ത് വിളിച്ചുചേര്‍ത്ത യൂണിയന്‍ പ്രതിനിധികളുടെ യോഗത്തില്‍ ന്യായമായ ബോണസ് അനുവദിക്കണമെന്ന എച്ച്എംഎസ് നേതാക്കള്‍ ഉന്നയിച്ച ആവശ്യം പരിഗണിക്കാതെ വന്നപ്പോള്‍ പ്രതിഷേധിച്ച് ഇറങ്ങി പോരുകയായിരുന്നു. അതിനു ശേഷം ഇന്നലെ വിളിച്ചു ചേര്‍ത്ത ഓണ സദ്യ സംബന്ധിച്ച യോഗത്തിലും എച്ച് എം എസ് നേതാക്കള്‍ ഇറങ്ങിപ്പോക്ക് നടത്തി.
എന്നിട്ടും പരിഹാരമാകാതെ വന്നതിനാലാണ് മാനേജ്‌മെന്റിന്റെ ഓണ സദ്യ ബഹിഷ്‌കരിച്ചു കൊണ്ട് തൊഴിലാളികള്‍ പട്ടിണിസദ്യ സംഘടിപ്പിച്ചു കൊണ്ട് കടുത്ത നിലപാടിലേക്ക് പോയത്.
പേരാമ്പ്ര എസ്റ്റേറ്റ് ലേബര്‍ സെന്റ്റന്റെ (എച്ച്എംഎസ്സ്) നേതൃത്വത്തില്‍ സംഘടിപ്പിച്ച സമരം ആര്‍ജെഡി സംസ്ഥാന സെക്രട്ടറി കെ. ലോഹ്യ ഉദ്ഘാടനം ചെയ്തു. മാനേജ്‌മെന്റ്റിന്റെ വഞ്ചനാപരമായ നിലപാട് തിരുത്തുന്നതിന് ഇനിയും സമയമുണ്ടെന്നും - തൊഴിലാളികളാണ് കോര്‍പ്പറേഷന്റ നിലനില്‍പിനടിസ്ഥാനമെന്നും അദേഹം പറഞ്ഞു.
യൂണിയന്‍ പ്രസിഡന്റ്‌റ് കെ.ജി രാമനാരായണന്‍ അധ്യക്ഷത വഹിച്ചു. സി.ഡി പ്രകാശ്, കെ.വി ബാലന്‍, വിജു ചെറുവത്തൂര്‍, കെ.പി ശ്രീജിത്ത്, സി.കെ സുരേഷ്, കെ.കെ സതീശന്‍, ടി ഭാസ്‌കരന്‍, പി നിഷ എന്നിവര്‍ സംസാരിച്ചു.
കെ.ജെ ജോഷി, കെ പ്രജീഷ്, കെ.കെ സനോജ്, സി.എന്‍ ബാബു, സി.എം ഷീബ, കെ.പി ജിന്‍സി, ഷൈനി തോമസ്, സിന്ധു മൈക്കിള്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Bonuses are meager; Workers on hunger strike