---
title: "നടുവണ്ണൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രവര്‍ത്തകയോഗം "
english_title: "Naduvannur Constituent Congress Working Meeting"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/235303/naduvannur-constituent-congress-working-meeting"
published_at: "2024-09-13T13:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e3f2c1b2dcd_prevarthaka.JPG"
keywords: []
---

# നടുവണ്ണൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രവര്‍ത്തകയോഗം 

> **Lead Summary:** **നടുവണ്ണൂര്‍:** നടുവണ്ണൂര്‍ മണ്ഡലം കോണ്‍ഗ്രസ് 13 -ാം വാര്‍ഡ് (ഈസ്റ്റ് - മന്ദങ്കാവ് ) പുനഃസംഘടനാ യോഗം നടത്തി. നടുവണ്ണൂര്‍ മണ്ഡലം വൈസ് പ്രസിഡണ്ട് കെ. ബാലന്‍ ഉദ്ഘാടനം ചെയ്തു. നടുവണ്ണൂര്‍ മണ്ഡലം വൈസ് പ്രസിഡണ്ട് കെ.എം. ബഷീര്‍ അധ്യക്ഷത വഹിച്ചു.

## Article Content

**നടുവണ്ണൂര്‍:** നടുവണ്ണൂര്‍ മണ്ഡലം കോണ്‍ഗ്രസ് 13 -ാം വാര്‍ഡ് (ഈസ്റ്റ് - മന്ദങ്കാവ് ) പുനഃസംഘടനാ യോഗം നടത്തി. നടുവണ്ണൂര്‍ മണ്ഡലം വൈസ് പ്രസിഡണ്ട് കെ. ബാലന്‍ ഉദ്ഘാടനം ചെയ്തു. നടുവണ്ണൂര്‍ മണ്ഡലം വൈസ് പ്രസിഡണ്ട് കെ.എം. ബഷീര്‍ അധ്യക്ഷത വഹിച്ചു.

നടുവണ്ണൂര്‍ ഗവ: ഹൈസ്‌കൂള്‍ യൂണിയന്‍ ചെയര്‍മാന്‍ ടി. മിഷാലിനെ മുതിര്‍ന്ന നേതാവ് കൊളോറത്ത് നാരായണന്‍ ഷാളണിയിച്ച് സ്വീകരിച്ചു.

കോണ്‍ഗ്രസ് ബ്ലോക്ക് ജന. സെക്രട്ടറി നുസ്‌റത്ത് ബഷീര്‍, കെ. പ്രകാശന്‍, എം. ശ്രീധരന്‍, റഫീഖ് പുനത്തില്‍, ഗിരീഷ് ഇടുവാട്ട്, കെഎസ്‌യു മണ്ഡലം പ്രസിഡണ്ട് അമല്‍ഹാദി മന്ദങ്കാവ്, കെ. സത്യവതി, നാജില്‍ എന്നിവര്‍ സംസാരിച്ചു.

പുതിയ വാര്‍ഡ് കമ്മിറ്റി ഭാരവാഹികളായി ടി അജ്മല്‍ പ്രസിഡണ്ട്, റഫീഖ് പുനത്തില്‍ ജന.സെക്രട്ടറി, സി.കെ കുഞ്ഞായി ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/235303/naduvannur-constituent-congress-working-meeting)