പേരാമ്പ്ര : പന്തിരിക്കരയിലും പൈതോത്തും കണ്ട കാട്ടാന പേരാമ്പ്ര മിനി ബൈപ്പാസിന് സമീപം. ഇവിടെ ചാത്തോത്ത് ചാലിൽ കെട്ടിൽ ഭാഗത്ത് ചെറിയ കാട് നിറഞ്ഞ ഭാഗത്ത് ഇപ്പോൾ നിലയുറപ്പിച്ചിരിക്കുകയാണ്.
വിവരമറിഞ്ഞ് ആളുകൾ കൂടിയിരിക്കുകയാണ്. കെട്ടിൽ ഭാഗത്ത് കുന്നിൻ മുകളിൽ പാറയും കാടും നിറഞ്ഞ ഭാഗത്താണ് ആനയുള്ളത്. ഇന്ന് പുലർച്ചെ 2 മണിയോടെ പന്തിരിക്കര ആവടുക്ക ഭാഗത്തും 5 മണിയോടെ പേരാമ്പ്ര പൈതോത്ത് പള്ളിതാഴെ ,ഭാഗത്തുമാണ് കാട്ടാനയെ കണ്ടത്.
പുലർച്ചെ 5 മണിയോടെ പ്രഭാത സവാരിക്കിറങ്ങിയവരാണ് പള്ളിത്താഴ ഭാഗത്ത് ആനയെ കണ്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പെരുവണ്ണാമൂഴിയിൽ നിന്ന് സ്ഥലത്തെത്തിയ വനപാലകരും പേരാമ്പ്ര പൊലീസും സ്ഥലത്തെത്തി.
ജനങ്ങൾ എത്തി ബഹളം വെച്ചതിനെ തുടർന്ന് അവിടുന്ന് മറയുകയായിരുന്നു, പള്ളിത്താഴ ഭാഗത്ത് കണ്ട ആന പള്ളിയറക്കണ്ടി ഭാഗത്തേക്ക് നീങ്ങുകയും ആളുകൾ പിന്നാലെ കൂടിയതോടെ അവിടെ നിന്നും മാറുകയായിരുന്നു.
പിന്നീട് ആനയുടെ സാന്നിധ്യ ചാത്തോത്ത് ചാലിൽ ഭാഗത്ത് കണ്ടെത്തുകയായിരുന്നു. പെരുവണ്ണാമുഴി ഭാഗത്തുള്ള വനമേഖലയിൽ നിന്നാണ് ആന ഇറങ്ങിയതെന്ന് കരുതുന്നു. ഇത്രയും ദൂരത്തെത്തിയ ആനയെ എങ്ങനെ തിരിച്ച് കാട്ടിലേക്ക് അയക്കും എന്ന ആശങ്കയിലാണ് അധികൃതർ.
wild elephant stay on near Perambra bypass