പേരാമ്പ്ര: ജില്ലാതല മഡ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു. വേദവ്യാസ ലൈബ്രറി ഏന്റ് റീഡിംഗ് റൂമും, ഐക്കോണിക്‌സ് എഫ്‌സി വെങ്ങപ്പറ്റയും സംഘടിപ്പിച്ച സൈമണ്‍സ് ഐ ഹോസ്പിറ്റല്‍ മൂന്നാമത് ജില്ലാതല മഡ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് പി.സി സുധാകരന്‍ സുചരിതാസ് മെമ്മോറിയല്‍ മഡ് കോര്‍ട്ടില്‍ നടന്നു.
നമ്പിത്തൂര്‍ ഹംസ മെമ്മോറിയല്‍ എവറോളിംഗ് ട്രോഫിക്കും, കെര്‍ പ്ലസ് ലബോറട്ടറി പേരാമ്പ്രയുടെ ക്യാഷ് പ്രൈസ് മണി ഒന്നാം സമ്മാനമായും കണിയാം കണ്ടികൃഷ്ണന്‍ നായര്‍ മെമ്മോറിയല്‍ എവറോളിംഗ് ട്രോഫിക്കും, മെറീസ് ആര്‍ട്‌സ് ഏന്റ് സയന്‍സ് കോളേജ് ചെമ്പ്ര നല്‍കുന്ന ക്യാഷ് പ്രൈസ് മണി രണ്ടാം സമ്മാനമായും നല്‍കുന്ന മത്സരത്തില്‍ ജില്ലയിലെ 10 ടീമുകള്‍ മത്സരത്തിനിറങ്ങി.
14 മിനിറ്റാണ് ഒരു മത്സരത്തിന്റെ സമയം. അനുവദിച്ച സമയത്തിനുള്ളില്‍ വിജയികളാവതെ മത്സരിച്ച ടീമുകള്‍ തമ്മില്‍തുല്യത പാലിച്ചാല്‍ പെനാല്‍ട്ടിയിലൂടെയാണ് വിജയികളെ കണ്ടെത്തിയത്. പെനാല്‍റ്റിയും തുല്യമായപ്പോള്‍ നറുക്കെടുപ്പിലൂടെ വിജയികളെ കണ്ടെത്തി.
ആതിഥേയരായ ഐക്കോണിക്‌സ് എഫ്‌സിബി ടീമും, പൈറൈഡ്‌സ് എഫ്‌സി ആവളയും തമ്മിലായിരുന്നു ഫൈനല്‍ മത്സരം. രണ്ട് ഗോളിന് പൈറൈഡ്‌സ് എഫ്‌സി ആവളയാണ് ടൂര്‍ണ്ണമെന്റിലെ വിജയികളായത്. സമാപന ചടങ്ങ് കോട്ടയം ഡിസ്ട്രിക്ക് സീനിയര്‍ ഫുട്‌ബോള്‍ താരം സച്ചിന്‍ ഉദ്ഘാടനം ചെയ്തു. വി. വിപിന്‍ അധ്യക്ഷത വഹിച്ചു.
സുബ്രതോ കപ്പ് കേരള വനിതാ കോച്ച് കെ.എസ് ഷിന്റോ, ഇന്ത്യന്‍ വനിതാ ഫുട്‌ബോള്‍ മെംബറും, എഐഎഫ്എഫ് എമര്‍ജിന്‍ഫ്‌ലെയര്‍ അവാര്‍ഡ് വിന്നറുമായ ഷിന്‍ജി ഷാജി മുഖ്യ അതിഥികളായി, വാര്‍ഡ് മെമ്പര്‍ കെ പ്രിയേഷ്, ടി കെ രാജു, കെ. ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു. ആദര്‍ശ് സ്വാഗതവും അമിത്ത് നന്ദിയും പറഞ്ഞു.
District Level Mud Football Tournament at perambra