പേരാമ്പ്ര : പേരാമ്പ്രയിലെ ജീവകാരുണ്യ വിദ്യാഭ്യാസ സാമൂഹ്യ രംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന ഹസ്ത ചാരിറ്റബ്ള്‍ ട്രസ്റ്റ് നിര്‍മ്മിച്ചു നല്‍കുന്ന സ്‌നേഹ വീടിന്റെ തറക്കല്ലിടല്‍ കര്‍മ്മം നടത്തി.
ഹസ്ത പ്രതിവര്‍ഷം 20 വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്നതില്‍ രണ്ടാമത്തെ വീടിന്റെ തറക്കല്ലിടലാണ് നടത്തിയത്. കൂത്താളി ഗ്രാമ പഞ്ചായത്തിലെ ആറാം വാര്‍ഡിലെ പേരാമ്പ്ര കുന്നുമ്മല്‍ ബിന്ദുവിനും കുടുംബത്തിനുമാണ് വീട് നിര്‍മ്മിക്കുന്നത്.
പേരാമ്പ്രകുന്ന് പ്രാദേശിക കൂട്ടായ്മയുടെ സഹകരണത്തോടെ നിര്‍മ്മിക്കുന്ന സ്‌നേഹവീടിന്റെ തറക്കല്ലിടല്‍ കര്‍മ്മം മുന്‍ എംപി കെ. മുരളീധരന്‍ നിര്‍വ്വഹിച്ചു.
ഹസ്ത ചെയര്‍മാന്‍ മുനീര്‍ എരവത്ത് അധ്യക്ഷത വഹിച്ചു. ഹസ്ത സെക്രട്ടറി ഒ.എം. രാജന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
മലബാര്‍ ഗോള്‍ഡ് ഡയറക്ടര്‍ കെ. ഇമ്പിച്ച്യാലി മുഖ്യാതിഥിയായിരുന്നു. സത്യന്‍ കടിയങ്ങാട്, കെ. മധുകൃഷ്ണന്‍, കെ. ഗോകുല്‍ദാസ്, ജിതേഷ് മുതുകാട്, ബി.എം അശ്വനി, എന്‍.കെ. കുഞ്ഞബ്ദുള്ള, മോഹന്‍ദാസ് ഓണിയില്‍, ടി.പി. പ്രഭാകരന്‍, മല്ലിക രാമചന്ദ്രന്‍, വി.പി. മോഹനന്‍, മണി കാപ്പുങ്കര, കെ.എം രവി, പി. പത്മിനി തുടങ്ങിയവര്‍ സംസാരിച്ചു.
നിര്‍മ്മാണ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ രവീന്ദ്രന്‍ കേളോത്ത് സ്വാഗതം പറഞ്ഞ ചടങ്ങിന് രാജന്‍. കെ. പുതിയേടത്ത് നന്ദിയും പറഞ്ഞു.
Hasta-Sneha House foundation stone laying ceremony was held