കായണ്ണ: പൊതുവിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാസാഹിത്യവേദി പേരാമ്പ്ര ഉപജില്ല സര്‍ഗോത്സവം, സാഹിത്യ ശില്‍പശാല ഒക്ടോബര്‍ 19 ശനിയാഴ്ച കായണ്ണ ഗവ:ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വെച്ച് നടക്കും.
ഏഴ് സാഹിത്യ മേഖലകളിലായി ഉപജില്ലയിലെ യുപി, ഹൈസ്‌കൂള്‍ വിഭാഗങ്ങളില്‍ നിന്ന് ആയിരത്തോളം വിദ്യാര്‍ത്ഥികളും അധ്യാപകരും പങ്കെടുക്കുന്ന പരിപാടിയുടെ ഭാഗമായി സാംസ്‌കാരികയാത്ര പുസ്തകോത്സവം എന്നിവ സംഘടിപ്പിക്കും.
പരിപാടിയുടെ വിജയത്തിനായി 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു. കായണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ. ശശി യോഗം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് പി.കെ. ഷിജു അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.വി ഷീബ, വാര്‍ഡ് മെമ്പര്‍മാരായ കെ.വി ബിന്‍ഷ, പി.സി. ബഷീര്‍, ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ കെ.വി. പ്രമോദ്, എച്ച്.എം. ഫോറം കണ്‍വീനര്‍ ബിജുമാത്യു, ബിപിസി വി.പി. നിത, വിദ്യാരംഗം കോഡിനേറ്റര്‍ വി.എം അഷറഫ്, പ്രിന്‍സിപ്പാള്‍ ടി.ജെ പുഷ്പവല്ലി, പ്രധാനധ്യാപകന്‍ എം. ഭാസ്‌ക്കരന്‍, ബി.ബി. ബിനീഷ്, എ.സി സതി, രാജന്‍ കോറോത്ത്, എന്‍. പോയി, ഇ.ടി. സനീഷ്, കെ. സജീവന്‍, കെ. സരിത എന്നിവര്‍ സംസാരിച്ചു.
Vidyarangam Sargotsavam on October 19 at Kayanna