പേരാമ്പ്ര: വരകൊണ്ട് വയനാടിന് കൈത്താങ്ങ് ചിത്ര കൈമാറ്റവും പ്രതിഭകളെ ആദരിക്കലും സംഘടിപ്പിച്ച് ദി ക്യാമ്പ്.
പേരാമ്പ്രയിലെ ചിത്രകാരന്മാരുടെ കൂട്ടായ്മയായ ദി ക്രിയേറ്റീവ് ആര്‍ട്ട് മാസ്റ്റരോസ് ഓഫ് പേരാമ്പ്ര ദി ക്യാമ്പ് വയനാടിനെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കണ്ടെത്തുന്നതിനായ് വരച്ച ചിത്രങ്ങളുടെ കൈമാറ്റവും വിവിധ മേഖലകളില്‍ ഉന്നത വിജയം നേടിയവരെ ആദരിക്കുകയും ചെയ്തു.
വരകൊണ്ട് വയനാടിനൊപ്പം എന്ന ക്യാമ്പയിനില്‍ ദി ക്യാമ്പിലെ 28 ഓളം ചിത്രകാരന്‍മാര്‍ വരച്ച 30 ചിത്രങ്ങളുടെ പ്രദര്‍ശനവും ദി ക്യാമ്പ് ആര്‍ട്ട് ഗാലറിയില്‍ നടന്നു. ഈ ചിത്രങ്ങളുടെ വില്പനയിലൂടെ ലഭിക്കുന്ന തുകയാണ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുക. ചടങ്ങില്‍ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച ദി ക്യാമ്പംഗങ്ങളുടെ മക്കളെ ആദരിച്ചു.
ദി ക്യാമ്പ് പ്രസിഡന്റ് കെ.സി. രാജീവന്‍ അധ്യക്ഷത വഹിച്ചു. നൊച്ചാട് ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കെ.ടി. ബാലകൃഷ്ണന്‍ ചിത്രം ചിത്രകാരന്‍ സുരേഷ് കനവില്‍ നിന്നും ഏറ്റുവാങ്ങി. സോമനാഥന്‍ പുളിയുള്ളതില്‍, രമേശ് കോവുമ്മല്‍, സചിത്രന്‍ പേരാമ്പ്ര, ബഷീര്‍ ചിത്രകൂടം, വി.കെ. സുരേഷ് കുമാര്‍, നിതേഷ് തെക്കേലത്ത്, സി.കെ. കുമാരന്‍, പ്രേംരാജ് പേരാമ്പ്ര, കുഞ്ഞബ്ദുള്ള തച്ചോളി, ശ്രീജേഷ് ശ്രീലകം തുടങ്ങിയവര്‍ സംസാരിച്ചു.
ദി ക്യാമ്പ് സെക്രട്ടറി രഞ്ജിത്ത് പട്ടാണിപ്പാറ സ്വഗതം പറഞ്ഞ ചടങ്ങിന് വൈസ് പ്രസിഡന്റ് ദേവരാജ് കന്നാട്ടി നന്ദിയും പറഞ്ഞു.
Reach out to Wayanad by drawing; The camp organizes exchange of pictures and felicitation of talents