പേരാമ്പ്ര: ജനകീയ ആരോഗ്യ കേന്ദ്രം എടവരാട് തന്നെ നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് കമ്മറ്റി പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നല്‍കി.
വര്‍ഷങ്ങളായി എടവരാട് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ആരോഗ്യ കേന്ദ്രം എരവട്ടൂരിലേക്ക് മാറ്റരുതെന്ന് ആവശ്യപ്പെട്ടാണ് എല്‍ഡിഎഫ് കമ്മറ്റി നിവേദനം നല്‍കിയത്.
ഒന്ന്, രണ്ട് വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന എടവരാട് പ്രദേശത്തിന്റെ കേന്ദ്ര ഭാഗമായ ചേനായില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ കേന്ദ്രത്തില്‍ നിരവധി ആളുകള്‍ ചികിത്സതേടി എത്താറുണ്ട്. സ്ത്രീകള്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, വയോജനങ്ങള്‍, ജീവിധശൈലി രോഗങ്ങള്‍ ഉള്ളവര്‍ എന്നിവരെല്ലാം ആശ്രയിക്കുന്നത് ഈ സര്‍ക്കാര്‍ സ്ഥാപനമായ ജനകീയ ആരോഗ്യ കേന്ദ്രമാണ്.
ഇത് ഇവിടെ നിന്നും മാറ്റിയാല്‍ എടവരാട് പ്രദേശവാസികള്‍ക്ക് 8 കി.മീറ്ററിലധികം യാത്ര ചെയ്യേണ്ടതുണ്ട് പേരാമ്പ്ര പിഎച്ച്‌സിയില്‍ എത്തിച്ചേരാന്‍. കൂടാതെ യാത്രാ ചിലവ് വേറെയും. കഴിഞ്ഞ ദിവസം പേരാമ്പ്ര പഞ്ചായത്ത് ഓഫീസിലേക്ക് എടവരാട് നിവാസികള്‍ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു.
സൗകര്യങ്ങളുടെ അഭാവംമൂലം ജനങ്ങള്‍ അനുഭവിക്കുന്ന പ്രയാസം പരിഗണിച്ചു കൊണ്ട് എടവരാട് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ജനകീയ ആരോഗ്യ കേന്ദ്രം അവിടെ തന്നെ നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് കൊണ്ട് ഗ്രാമപഞ്ചായത്തംഗം ശ്രീലജ പുതിയേടത്തിന്റെ നേതൃത്വത്തില്‍ നിവേദനം നല്‍കിയത്. എന്‍. പത്മജന്‍, ഇ.പി. ദിനേശ് കുമാര്‍, സി. ബാബു, ഇ.കെ. പ്രമോദ്, ഒ മോഹനന്‍, പി.കെ. രാജു, പി.ടി. വിജയന്‍, ആര്‍. രേണുക, സി.എം. അമ്പിളി, ഇ രോഹിത്ത്, കെ.എം. രാജു തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.
The public health center should be maintained in Edavarad; The LDF committee submitted a petition