---
title: "വരശ്രീ കലാലയം ഏകദിന പഠനക്യാമ്പ് സംഘടിപ്പിച്ചു "
english_title: "Varashree College organized a one-day study camp at cheruvannur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/236794/varashree-college-organized-a-one-day-study-camp-at-cheruvannur"
published_at: "2024-09-20T13:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ed2fceb949f_arang.JPG"
keywords: []
---

# വരശ്രീ കലാലയം ഏകദിന പഠനക്യാമ്പ് സംഘടിപ്പിച്ചു 

> **Lead Summary:** **ചെറുവണ്ണൂര്‍:** ചെറുവണ്ണൂരിലെ വരശ്രീ കലാലയം (നൃത്തസംഗീതവിദ്യാലയം) അറിവരങ്ങ് 2024 ഏകദിനപഠനക്യാമ്പ് സംഘടിപ്പിച്ചു. ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി എന്‍ ഷിജിത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ടി.പി. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

## Article Content

**ചെറുവണ്ണൂര്‍:** ചെറുവണ്ണൂരിലെ വരശ്രീ കലാലയം (നൃത്തസംഗീതവിദ്യാലയം) അറിവരങ്ങ് 2024 ഏകദിനപഠനക്യാമ്പ് സംഘടിപ്പിച്ചു. ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി എന്‍ ഷിജിത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ടി.പി. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

ജിവിഎച്ച്എസ്എസ് മേപ്പയ്യൂരിലെ അധ്യാപകനും സംസ്ഥാന ടെസ്റ്റ് ബുക്ക് സമിതി അംഗവുമായ ദിനേശ് പാഞ്ചേരി മുഖ്യഭാഷണം നടത്തി. അധ്യാപകനും പ്രശസ്ത അഭിനേതാവുമായ സത്യന്‍മുദ്ര നാടകക്കളരിക്ക് നേതൃത്വം നല്‍കി.

പ്രശസ്ത കവിയും അധ്യാപകനുമായ രമേശ് കാവില്‍ സംഗീതബോധവത്കരണ ക്ലാസ് നയിച്ചു. സതീശന്‍ പയ്യത്ത്, വരശ്രീ പ്രിന്‍സിപ്പാള്‍ എന്‍.ബാലകൃഷ്ണന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

അഞ്ജിത പിലാക്കട്ട് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ടി.എം. മണിലാല്‍ നന്ദിയും പറഞ്ഞു. രക്ഷിതാക്കളും കുട്ടികളുമുള്‍പ്പെടെ ഇരുനൂറോളം പേര്‍ ക്യാമ്പില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/236794/varashree-college-organized-a-one-day-study-camp-at-cheruvannur)