Sep 23, 2024 02:34 PM

 പേരാമ്പ്ര : അന്‍പത്തഞ്ചടിയോളം താഴ്ചയുള്ള കിണറില്‍ വീണ വീട്ടമ്മയ്ക്ക് സുരക്ഷയുടെ കരം നീട്ടി പേരാമ്പ്ര അഗ്‌നിരക്ഷാ നിലയം. ഇന്ന് കാലത്ത് പതിനൊന്ന് മണിയോടെ നൊച്ചാട് പഞ്ചായത്തിലെ വാല്ല്യക്കോടുള്ള ചാലുപറമ്പില്‍ ലീല (68) സ്വന്തം വീട്ടുകിണറ്റില്‍ വീഴുകയായിരുന്നു.

കിണറിലെ പമ്പ് സെറ്റിന്റെ പൈപ്പില്‍ പിടിച്ചു നിന്ന വയോധികയെ പേരാമ്പ്ര അഗ്‌നിരക്ഷാനിലയത്തിലെ ഫയര്‍ & റെസ്‌ക്യൂ ഓഫീസ്സര്‍ വി വിനീത് കിണറ്റിലിറങ്ങി റെസ്‌ക്യൂ നെറ്റില്‍ സഹപ്രവര്‍ത്തകരുടെ സഹകരണത്തോടെ സുരക്ഷിതമായി പുറത്തെടുത്ത് സേനയുടെ അംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചു.

പേരാമ്പ്ര അഗ്‌നിരക്ഷാനിലയം സ്റ്റേഷന്‍ ഓഫീസ്സര്‍ സി.പി ഗിരീശന്റെ നേതൃത്വത്തില്‍ ഗ്രേഡ് എഎസ്ടിഒ, എന്‍. ഗണേശന്‍, ഫയര്‍ & റെസ്‌ക്യൂ ഓഫീസ്സര്‍മാരായ വി. വിനീത്, പി.കെ. സിജീഷ്, കെ. രാഗിനേഷ്, എം. മനോജ്, കെ.കെ. ഗിരീഷ്, പി.ആര്‍. സോജു, എച്ച്ജി മാരായ അനീഷ് കുമാര്‍, ബാബു എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

അവസോരോചിതമായ ഇടപെടലിലൂടെ മരണവക്ത്രത്തില്‍ നിന്നും പ്രായമായ സ്ത്രീയ്ക്ക് രക്ഷാകരങ്ങളായ അഗ്‌നി രക്ഷാ ജീവനക്കാരെ നാട്ടുകാര്‍ പ്രശംസിക്കുകയുണ്ടായി.

Perambra Fire Rescue Station extended a hand of safety to a housewife who fell into a well

Next TV

Top Stories










News Roundup