സിദ്ദിഖിന്റെ ഒളിത്താവളം തേടി പൊലീസ്

സിദ്ദിഖിന്റെ ഒളിത്താവളം തേടി പൊലീസ്
Sep 24, 2024 02:15 PM | By SUBITHA ANIL

കൊച്ചി: ലൈംഗികാതിക്രമ കേസില്‍ പ്രതിയായ നടന്‍ സിദ്ദിഖ് കൊച്ചിയില്‍ ഉള്ളതായി പൊലീസിന് വിവരം ലഭിച്ചു. ഒളിത്താവളം തേടി പൊലീസ്. ഉടന്‍ അറസ്റ്റ് ഉണ്ടാവുമെന്ന് കരുതുന്നു.

ബലാത്സംഗകേസില്‍ നടന്‍ സിദ്ദിഖിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കവുമായി പ്രത്യേക അന്വേഷണ സംഘം. സിദ്ദിഖിനായി വിമാനത്താവളങ്ങളില്‍ ഉള്‍പ്പെടെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. നടന്‍ വിദേശത്തേക്ക് കടക്കാതിരിക്കാനാണ് നീക്കം.

സിദ്ദിഖിനെ അറസ്റ്റ് ചെയ്യുന്നതില്‍ തടസമൊന്നുമില്ലെന്നും പൊലീസ് അറിയിച്ചു. പൊലീസ് ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്തു നിന്നും കൊച്ചിയിലേക്ക് പോകും. അതേ സമയം സിദ്ദിഖിന്റെ എല്ലാ നമ്പറുകളും സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്.

സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യപേക്ഷയാണ് ഹൈക്കോടതി തള്ളിയത്.

തനിക്കെതിരെയുളള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു സിദ്ദിഖിന്റെ ആവശ്യം. എന്നാല്‍, ഇക്കാര്യങ്ങള്‍ തള്ളിക്കളഞ്ഞാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചിരിക്കുന്നത്.

മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ കേസില്‍ അറസ്റ്റ് നടപടിയുള്‍പ്പെടെ സിദ്ദിഖ് നേരിടേണ്ടി വന്നേക്കാം. ജസ്റ്റിസ് സിഎസ് ഡയസ് ആണ് ജാമ്യാപേക്ഷ തള്ളിയത്. അതേ സമയം, വിധി പകര്‍പ്പ് വന്ന ശേഷം സുപ്രീം കോടതിയെ സമീപിക്കുമെന്ന് സിദ്ദിഖിന്റെ അഭിഭാഷകന്‍ അറിയിച്ചിട്ടുണ്ട്.

സിദ്ദിഖിനെതിരെ യുവനടി നല്‍കിയ പരാതിയില്‍ ശക്തമായ തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.

തിരുവനന്തപുരത്തെ ഹോട്ടലില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്ന പരാതിക്കാരിയുടെ മൊഴി ശരിവെയ്ക്കുന്നതാണ് ഈ തെളിവുകളെന്ന് അന്വേഷണ വൃത്തങ്ങള്‍ അറിയിച്ചു. സിദ്ദിഖിനെതിരായ തെളിവുകള്‍ ഉള്‍പ്പെടെ കണക്കിലെടുത്താണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.

Police are looking for Siddique's hideout

Next TV

Related Stories
എരവട്ടൂരില്‍ മുക്കുപണ്ടം പണയം വെക്കാന്‍ ശ്രമിച്ച യുവാവ് പൊലീസ് കസ്റ്റഡിയില്‍

Sep 24, 2024 05:23 PM

എരവട്ടൂരില്‍ മുക്കുപണ്ടം പണയം വെക്കാന്‍ ശ്രമിച്ച യുവാവ് പൊലീസ് കസ്റ്റഡിയില്‍

എരവട്ടൂരില്‍ മുക്കുപണ്ടം പണയം വെക്കാന്‍ ശ്രമിച്ച യുവാവ് പൊലീസ് കസ്റ്റഡിയില്‍. എടവരാട്...

Read More >>
പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നവീകരിച്ച ലൈബ്രറിയുടെയും ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെയും പൈതൃക ഓഡിറ്റോറിയത്തിന്റെയും ഉദ്ഘാടനം വ്യാഴാഴ്ച

Sep 24, 2024 05:07 PM

പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നവീകരിച്ച ലൈബ്രറിയുടെയും ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെയും പൈതൃക ഓഡിറ്റോറിയത്തിന്റെയും ഉദ്ഘാടനം വ്യാഴാഴ്ച

ഉത്തരമലബാറിന്റെ വിദ്യാഭ്യാസ സാംസ്‌കാരിക നദസ്സില്‍ 75-വര്‍ഷം പൂര്‍ത്തിയാക്കിയ പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഭൗതിക സൗകര്യങ്ങളുടെ...

Read More >>
ഭാരതീയ ദളിത് കോണ്‍ഗ്രസ്സ് പേരാമ്പ്ര മണ്ഡലം കമ്മിറ്റി രൂപീകരിച്ചു

Sep 24, 2024 04:21 PM

ഭാരതീയ ദളിത് കോണ്‍ഗ്രസ്സ് പേരാമ്പ്ര മണ്ഡലം കമ്മിറ്റി രൂപീകരിച്ചു

ഭാരതീയ ദളിത് കോണ്‍ഗ്രസ്സ് പേരാമ്പ്ര മണ്ഡലം കമ്മിറ്റി രൂപീകരിച്ചു. രൂപീകരണ യോഗം ഡിസിസി ജനറല്‍...

Read More >>
ജനവാസ കേന്ദ്രത്തില്‍ പടക്ക നിര്‍മാണ ശാല; ദുരൂഹത നീക്കണമെന്ന് മുസ്ലിം ലീഗ്

Sep 24, 2024 04:12 PM

ജനവാസ കേന്ദ്രത്തില്‍ പടക്ക നിര്‍മാണ ശാല; ദുരൂഹത നീക്കണമെന്ന് മുസ്ലിം ലീഗ്

ജനവാസ കേന്ദ്രത്തില്‍ ആരംഭിക്കുന്ന പടക്ക നിര്‍മാണ ശാലയുമായി ബന്ധപ്പെട്ട ദുരൂഹത നീക്കണമെന്ന് മുസ്ലിം ലീഗ്...

Read More >>
പ്രതിഭാ സംഗമം സംഘടിപ്പിച്ച് പുറ്റം പൊയില്‍ മേഖല കോണ്‍ഗ്രസ്സ് കമ്മിറ്റി

Sep 24, 2024 03:55 PM

പ്രതിഭാ സംഗമം സംഘടിപ്പിച്ച് പുറ്റം പൊയില്‍ മേഖല കോണ്‍ഗ്രസ്സ് കമ്മിറ്റി

പുറ്റം പൊയില്‍ മേഖല കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രതിഭ സംഗമം...

Read More >>
തണലോരം പദ്ധതിക്ക് തുടക്കമായി

Sep 24, 2024 03:46 PM

തണലോരം പദ്ധതിക്ക് തുടക്കമായി

എന്റെ തൊഴില്‍, എന്റെ അഭിമാനം എന്ന ആശയത്തിലൂന്നിക്കൊണ്ട് ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് തൊഴില്‍ പരിശീലനം...

Read More >>
Top Stories










News Roundup