പേരാമ്പ്ര :നൊച്ചാട് പഞ്ചായത്തിലെ 11-ാം വാര്‍ഡിന്റെയും 13-ാം വാര്‍ഡിന്റെയും അതിര്‍ത്തി പ്രദേശത്ത് എലിപ്പാറയില്‍ ആരംഭിക്കുന്ന പടക്ക നിര്‍മാണ ശാലയുമായി ബന്ധപ്പെട്ട ദുരൂഹത നീക്കണമെന്ന് ചാലിക്കര ,നൊച്ചാട് ശാഖയിലെ മുസ്ലിം ലീഗ് നേതാക്കള്‍ ആവശ്യപ്പെട്ടു.
നിയുകത പടക്ക നിര്‍മാണ കേന്ദ്രം സന്ദര്‍ശിച്ചു പ്രദേശ വാസികളുമായി വിഷയം സംസാരിച്ചാണ് നേതാക്കള്‍ നിലപാട് വ്യക്തമാക്കിയത്. മണ്ണിനും, വെള്ളത്തിനും, വായുവിനും ഹിതമല്ലാത്ത ഒരു വികസന പ്രവര്‍ത്തനവും ഇത്തരം ജനവാസ കേന്ദ്രങ്ങളില്‍ പാടില്ലെന്നും പ്രദേശ വാസികള്‍ നടത്തുന്ന എല്ലാ ജനകീയ പോരാട്ടങ്ങള്‍ക്കും പാര്‍ട്ടിയുടെ പൂര്‍ണ്ണ പിന്തുണ ഉണ്ടായിരിക്കും എന്നും നേതാക്കള്‍ അറിയിച്ചു. ഒരേ സമയം ഇരയോടൊപ്പവും വേട്ടക്കാരനൊപ്പവും കൂട്ട് ചേരുന്നവരെ തിരിച്ചറിയണമെന്നും നേതാക്കള്‍ കൂട്ടിചേര്‍ത്തു.
പേരാമ്പ്ര നിയോജക മണ്ഡലം യുഡിഎഫ് ചെയര്‍മാന്‍ ടി.കെ ഇബ്രാഹിം, മുസ്ലിം യൂത്ത് ലീഗ് പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡന്റ് പി.സി മുഹമ്മദ് സിറാജ്, നൊച്ചാട് പഞ്ചായത്ത് മുസ്ലിം ലീഗ് ട്രെഷറര്‍ പി.കെ.കെ നാസര്‍, ചാലിക്കര, നൊച്ചാട് ശാഖാ മുസ്ലിം ലീഗ് ഭാരവാഹികളായ സി അബ്ദുറഹിമാന്‍, ടി കുഞ്ഞമ്മത്, വി.പി.കെ റഷീദ്, കെ അബൂബക്കര്‍, കെ.കെ മുജീബ്, ചാലിക്കര അബ്ദുല്ല, എന്‍ ഗോപി, ഇ.പി സിറാജ്, ഇ.പി സജീര്‍, എന്‍ സുബീഷ്, എന്‍ അഞ്ജലി, ഇ.പി മന്‍ഷിത, ഇ.പി ആയിഷ, ഇ.പി ശരീഫ് എന്നിവര്‍ സംബന്ധിച്ചു.
A firecracker factory in a residential area; Muslim League wants to remove the mystery