പേരാമ്പ്ര : പേരാമ്പ്രയിൽ കേന്ദ്ര റവന്യൂ ഇന്റലിജൻസ് വിഭാഗം നടത്തിയ പരിശോധനയിൽ സ്വർണ മൊത്ത വ്യാപാരിയിൽ നിന്നും 3.22 കോടി രൂപ പിടിച്ചെടുത്തു. പേരാമ്പ്ര സ്വർണ മൊത്ത വ്യാപാരിയായ ദീപ ക് സേഠിൽ നിന്നാണ് പണം പിടിച്ചെടുത്തത്.
ദീപകിനെയും ഇയാളുടെ കൂടെയുണ്ടായിരുന്ന ആനന്ദ് എന്നയാളെയും സംഘം കസ്റ്റഡിയിൽ എടുത്തു. വർഷങ്ങൾക്കു മുമ്പ് മഹാരാഷ്ട്രയിൽ നിന്നും പേരാമ്പ്രയിൽ എത്തി സ്ഥിരതാമസമാക്കി സ്വർണ്ണ വ്യാപാരം നടത്തി വരുന്നയാളാണ് ദീപക്.
ഇയാളുടെ കാറിൻ്റെ രഹസ്യ അറയിൽ സൂക്ഷിച്ച നിലയിലായിരുന്നു ഭൂരിഭാഗം പണവും. ഫ്ലാറ്റിൽ ഉണ്ടായിരുന്ന ഹോണ്ട വെന്യൂ കാറും സംഘം കസ്റ്റഡിയിൽ എടുത്തു. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് മഹാരാഷ്ട്ര ആസ്ഥാനമായുള്ള ഡിആർഐ സംഘം ഇന്ന് രാവിലെയാണ് പേരാമ്പ്രയിലെ വീട്ടിൽ എത്തിയത്.
താമരശ്ശേരി നിന്നും പ്രതികളുടെ വാഹനത്തെ പിൻതുടർന്നാണ് സംഘം എത്തിയത്. മഹാരാഷ്ട്ര റവന്യൂ ഇന്റലിജൻസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ എറണാകുളം, കോഴിക്കോട് ഡിആർഐ സംഘവുമായി സംയുക്തമായാണ് റെയ്ഡ് നടത്തിയത്.
ഇവർ സ്വർണക്കടകളിൽനിന്നും പുറത്തുള്ള ആളുകളിൽ നിന്നും പഴയ സ്വർണം വിലക്കെടുത്ത് ഉരുക്കി പുതിയ ആഭരണങ്ങൾ നിർമിച്ചു നൽകുന്ന ജോലിയാണ് ചെയ്തു പോരുന്നത്. രാവിലെ 11മണിക്ക് തുടങ്ങിയ റെയ്ഡ് രാത്രി 11 മണിയോടെയാണ് അവസാനിച്ചത്.
Central revanue department catch more than 3 crore black money in gold marchant at Perambra