പേരാമ്പ്ര: മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പേരാമ്പ്രയില്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
പേരാമ്പ്ര ബസ് സ്റ്റാന്റ് പരിസരത്ത് സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു.
കേരളത്തിന്റെ മുഖ്യമന്ത്രിയുടെ ഓഫീസും ഔദ്യോഗിക വസതിയും മാഫിയാ സംഘങ്ങളുടെയും കള്ളക്കടുത്തുകാരുടെയും കേന്ദ്രമാണെന്ന് അദ്ദേഹം പറഞ്ഞു.
തൃശൂര്‍ പൂരം കലക്കി സംഘപരിവാറുകാര്‍ക്ക് ഒത്താശ ചെയ്ത് കൊടുത്ത എഡിജിപിയ്ക്ക് സംരക്ഷണം ഒരുക്കിയ മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടി ലജ്ജാകരമാണെന്നും പ്രവീണ്‍ കുമാര്‍ കൂട്ടിചേര്‍ത്തു.
ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ. മധു കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി നിജേഷ് അരവിന്ദ് മുഖ്യ പ്രഭാഷണം നടത്തി.
ഡിസിസി സെക്രട്ടറിമാരായ മുനീര്‍ എരവത്ത്, രാജന്‍ മരുതേരി, ഇ.വി രാമചന്ദ്രന്‍, കെ.കെ വിനോദന്‍, യുഡിഎഫ് നിയോജക മണ്ഡലം കണ്‍വീനര്‍ കെ.എ ജോസുകുട്ടി, പി.എം പ്രകാശന്‍, മോഹന്‍ദാസ് ഓണിയില്‍, എസ്. സുനന്ദ്, ബാബു തത്തക്കാടന്‍, വാസു വേങ്ങേരി, കെ.സി രവീന്ദ്രന്‍, ഷിജു കെ. ദാസ്, വി.പി ഇബ്രാഹിം, റെജി കോച്ചേരി, പി.എസ് സുനില്‍കുമാര്‍, വി.വി ദിനേശന്‍, വി.പി സുരേഷ്, രമേശ് മഠത്തില്‍, മിനി വട്ടക്കണ്ടി, എം. സൈറാബാനു, ഗിരിജാ ശശി, ഗീത കല്ലായി തുടങ്ങിയവര്‍ സംസാരിച്ചു.
രാജന്‍ കെ.പുതിയേടത്ത് സ്വാഗതവും, അശോകന്‍ മുതുകാട് നന്ദിയും പറഞ്ഞു.
Block Congress Committee protest group in Perambra demanding resignation of Chief Minister