പാലേരി: എസ്ഡിപിഐ പേരാമ്പ്ര മണ്ഡലം പ്രതിനിധി സഭ സംഘടിപ്പിച്ചു. പാലേരി ജനകീയ പാലിയേറ്റീവ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന പരിപാടി മണ്ഡലം പ്രസിഡന്റ് ഹമീദ് എടവരാട് പതാക ഉയര്‍ത്തിയതോടെ തുടക്കമായി.
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി.ടി. ഇഖ്‌റാമുല്‍ ഹഖ് ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നടക്കുന്ന ഇരട്ട നീതിയും വിവേചനവും പരിശോധിച്ചാല്‍ കേരളാ പൊലീസിലെ ആര്‍എസ്എസ് സ്വാധീനം ബോധ്യമാകുമെന്നും കൃത്യമായ തെളിവുകളോടെയുള്ള വെളിപ്പെടുത്തല്‍ പുറത്തു വന്നതോടെ സിപിഎമ്മിന്റെ ഫാഷിസ്റ്റ് വിരുദ്ധതയുടെ കാപട്യം വ്യക്തമായിരിക്കുകയാണെന്നും ഇത് ഏറെ ഗൗരവമുള്ളതാണന്നും അദേഹം പറഞ്ഞു.
കേരളത്തില്‍ ഒരു എംഎല്‍എ പോലും ഇല്ലാത്ത ബിജെപിക്കും ആര്‍എസ്എസിനും അനുകൂലമായി പൊലീസ് ഇടപെടലുകള്‍ വരുന്നതിന് പിന്നില്‍ പൊലീസിലെ സംഘപരിവാര സ്ലീപ്പര്‍ സെല്ലുകളാണെന്ന് നേരത്തേ സിപിഎമ്മില്‍ നിന്ന് പോലും ആരോപണമുയര്‍ന്നിരുന്നുവെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
പി.വി അന്‍വര്‍ എംഎല്‍എയുടെ വെളിപ്പെടുത്തലോടു കൂടി പൊലീസിനും ആര്‍എസ്എസിനും ഇടയില്‍ പാലമായി പ്രവര്‍ത്തിക്കുന്നത് ആരാണെന്ന് വെളിപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലം പ്രസിഡണ്ട് ഹമീദ് എടവരാട് അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി വി. കുഞ്ഞമ്മത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.കെ. റഷീദ് ഉമരി നേതൃത്വങ്ങള്‍ക്കുള്ള ക്ലാസ് നല്‍കി.
പേരാമ്പ്ര ബൈപ്പാസ് കുരുതിക്കളമാക്കരുത്, പേരാമ്പ്ര താലൂക്ക് രൂപീകരിക്കുക, സമഗ്ര കാര്‍ഷിക നയം രൂപീകരിക്കുക തുടങ്ങിയ പ്രമേയങ്ങളും പ്രതിനിധി സഭാ പാസാക്കി. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പിന് കെ.കെ. നാസര്‍ നേതൃത്വം നല്‍കി.
പുതിയ ഭാരവാഹികളായി എ.പി നാസര്‍ (പ്രസിഡണ്ട്), കെ.പി ഗോപി, കെ.പി മുഹമ്മദ് (വൈസ് പ്രസിഡണ്ട്), ഹമീദ് എടവരാട് (സെക്രട്ടറി), കെ.എം ഷബ്‌നാ റഷീദ്, വി. കുഞ്ഞമ്മത്, പി.ടി ഷബിനാ റാഷിദ് (ജോയിന്റ് സെക്രട്ടറി), പി.സി അഷ്‌റഫ് (ട്രഷറര്‍), ജലീല്‍ സഖാഫി, ഹസീന താക്കോലത്ത്, റംഷിനാ ജലീല്‍, റഹ്‌മത്ത് വളപ്പില്‍, അസ്മാ ഷമീര്‍, ഹസീന കമ്മന, പി.കെ.എം ഇബ്രാഹിം, എം.പി അജ്മല്‍, സി.കെ കുഞ്ഞിമൊയ്തീന്‍ എന്നിവര്‍ അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭാരവാഹികളെ എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി പ്രഖ്യാപിക്കുകയും ചെയ്തു.
പുതിയ മണ്ഡലം പ്രസിഡന്റ് എ.പി നാസര്‍ സദസ്സിനെ അഭിസംബോധന ചെയ്തു. ജില്ലാ സെക്രട്ടറി കെ.പി. ഗോപി, കെ. ഷമീര്‍, മാക്കൂല്‍ മുഹമ്മത്, ഒ.ടി അലി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പി.സി അഷ്‌റഫ് നന്ദിയും പറഞ്ഞു.
SDPI organized Perambra Constituency Representative Assembly