പേരാമ്പ്ര: വടക്കുമ്പാട് ഹൈസ്‌കൂളില്‍ മഞ്ഞപ്പിത്തം പടര്‍ന്നു പിടിച്ചിട്ടും ഉറവിടം വ്യക്തമാക്കാതെ ഒളിച്ചുകളിക്കുന്ന ആരോഗ്യവകുപ്പ് അധികൃതരുടെ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി എം മോഹന്‍ ആരോപിച്ചു.
മഞ്ഞപ്പിത്തം പടര്‍ന്നു പിടിച്ചിട്ട് ഒരു മാസത്തോളം ആയിട്ടും സ്‌കൂളിലെ മുന്നൂറോളം വരുന്ന വിദ്യാര്‍ഥികള്‍ക്ക് മഞ്ഞപ്പിത്തം ബാധിച്ച് വീട്ടിലും ആശുപത്രിയിലുമായി ചികിത്സ നേടിയിരിക്കുന്ന സാഹചര്യത്തിലും സംസ്ഥാന ചരിത്രത്തില്‍ തന്നെ ആദ്യമായിട്ട് ഇത്തരത്തിലുള്ള പകര്‍ച്ചവ്യാധി പിടിപെട്ടിട്ടും ആരോഗ്യവകുപ്പ് അധികൃതര്‍ മഞ്ഞപ്പിത്തം ബാധയുടെ ഉറവിടം വ്യക്തമാക്കാത്തത് ചില സ്ഥാപനങ്ങളെ സംരക്ഷിക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
ഇത്രയും ഗുരുതരമായ സാഹചര്യത്തിലും വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍ ചികിത്സയില്‍ പോലും കിടക്കുന്ന സാഹചര്യത്തില്‍ സ്‌കൂള്‍ അധികൃതരെയും ആരോഗ്യവകുപ്പിനെയും വെള്ളപൂശുന്ന നിലപാടാണ് കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വടക്കുമ്പാട് ഹൈസ്‌കൂള്‍ അധികൃതരുടെയും ആരോഗ്യവകുപ്പ് അധികൃതരുടെയും പ്രവര്‍ത്തനം പ്രശംസനീയമാണെന്ന് മെഡിക്കല്‍ ഓഫീസറുടെ നിലപാട് കുറ്റക്കാരെ സംരക്ഷിക്കാനുള്ള വ്യഗ്രതയില്‍ നിന്നാണെന്നും അദേഹം പറഞ്ഞു. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ഓണപ്പരീക്ഷ പോലും എഴുതാന്‍ സാധിക്കാത്ത അത്രയും ഗൗരവതരമായ വിഷയത്തില്‍ വിദ്യാഭ്യാസ വകുപ്പ് തുടരുന്ന മൗനം പ്രതിഷേധം ആണ്. 200 ല്‍ അധികം വിദ്യാര്‍ത്ഥികള്‍ ഇപ്പോഴും ചികിത്സ തുടരുന്ന സാഹചര്യത്തില്‍ തിടുക്കപ്പെട്ട് സ്‌കൂള്‍ തുറക്കാനുള്ള അധികൃതരുടെ നിലപാട് രക്ഷിതാക്കളില്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
ഗുരുതരമായ സാഹചര്യത്തില്‍ പകര്‍ച്ചവ്യാധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സ്‌കൂള്‍ തുറക്കാനുള്ള അധികൃതരുടെ നിലപാടിനെതിരെ വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിദ്യാര്‍ത്ഥികള്‍ക്ക് മഞ്ഞപ്പിത്തം പിടിപെട്ടതിനാല്‍ സ്‌കൂള്‍ അടച്ചിട്ട പാലേരി വടക്കുമ്പാട് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി ജില്ല കമ്മിറ്റി അംഗം കെ.കെ രജീഷ്, മണ്ഡലം പ്രസിഡണ്ട് തറമല്‍ രാഗേഷ്, ഇല്ലത്ത് മേഹനനന്‍, എന്‍.ഇ ചന്ദ്രന്‍, പി ലൈജു, പ്രദീപന്‍ പാലേരി, സി.കെ ശ്രീജിഷ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
jaundice, the position of the health department is objectionable; The BJP