പേരാമ്പ്ര: ഉത്തരമലബാറിന്റെ വിദ്യാഭ്യാസ സാംസ്‌കാരിക നദസ്സില്‍ 75-വര്‍ഷം പൂര്‍ത്തിയാക്കിയ പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഭൗതിക സൗകര്യങ്ങളുടെ കാര്യത്തില്‍ പുതിയ പടവുകള്‍ താണ്ടുകയാണ്.
നവീകരിച്ച ലൈബ്രറി കെട്ടിടത്തിന്റെയും പുതുതായി പണിതുയര്‍ത്തിയ ഇന്‍ഡോര്‍ സ്റ്റേഡിത്തന്റെയും, പേരാമ്പ്രയുടെ ഗൃഹാതുരത്വത്തിന്റെ പ്രതീകങ്ങളിലൊന്നായ നവീകരിച്ച സ്‌കൂള്‍ പൈത്യക ഓഡിറ്റോറിയത്തിന്റെയും, ഒപ്പം സ്‌കൂളിന്റെ അഭിമാനങ്ങളായ എസ്എസ്എല്‍സി എ പ്ലസ് ജേതാക്കളള്‍ക്കുള്ള അനുമോദനവും ഇന്ന് നടന്നു.
ലൈബ്രറിയുടെയും ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെയും ഉദ്ഘാടനവും എ പ്ലസ് ജോതാക്കളെ അനുമോദിക്കലും വടകര എംപി ഷാഫി പറമ്പില്‍ നിര്‍വ്വഹിച്ചു.
പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂളിന് വലിയ ചരിത്രമുണ്ട് വലിയ പാരമ്പ്യര്യമുണ്ട്. ആദര്‍ശത്തിന്റെ ഗോപുരമായ സി.കെ ഗോവിന്ദന്‍ നായരുടെ കൈകളില്‍ ആരംഭിച്ച ഒരു മഹാ പ്രസ്ഥാനം അതിന്റെ 75 വര്‍ഷവും പിന്നിട്ട് മുന്നോട്ടു പോകുമ്പോള്‍ ഈ സ്ഥാപനം കഴിഞ്ഞ കാലത്തിന്റെ നേട്ടങ്ങളിലെ അഭിമാനബോധത്തില്‍ മാത്രമല്ല വരും കാലത്തേക്ക് പേരാമ്പ്രയിലെ വിദ്യാര്‍ത്ഥി സമൂഹത്തെ ഒരുക്കാനുള്ള ദീര്‍ഘവീക്ഷണത്തോടുകൂടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് സ്‌ക്കൂളിന്റെ ഓരോ ചുവടും വളരെ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പൈതൃക ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് നിര്‍വ്വഹിച്ചു. സ്‌ക്കൂള്‍ മനേജ്മെന്റ് കമ്മിറ്റി മാനേജര്‍ എ.കെ കരുണാകരന്‍ നായര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കവിയും ഗാന രചയിതാവുമായ രമേശ് കാവില്‍ മുഖ്യാതിഥിയായി.
സ്‌കൂള്‍ മാനേജര്‍ എ.കെ. കരുണാകരന്‍ നായര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്‌ക്കൂള്‍ മനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് എം. അജയകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സി.എം. സജു, അര്‍ജ്ജുന്‍ കറ്റയാട്ട്, പ്രിന്‍സിപ്പാള്‍ കെ.കെ. ഷാജുകുമാര്‍, പ്രധാനാധ്യാപകന്‍ പി. സുനില്‍കുമാര്‍, പിടിഎ പ്രസിഡന്റ് വി.കെ. സുനീഷ് , വൈസ് പ്രസിഡന്റ് പി.സി. ബാബു, എംപിടിഎ പ്രസിഡന്റ് ലതിക തുടങ്ങിയവര്‍ സംബന്ധിച്ചു.
സ്‌ക്കൂള്‍ മനേജ്മെന്റ് കമ്മിറ്റി സെക്രട്ടറി സുധാകരന്‍ വരദ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ജോയിന്റ് സെക്രട്ടറി പൂക്കോട്ട് ബാബുരാജ് നന്ദിയും പറഞ്ഞു.
Perampra Higher Secondary School Inaugurates Renovated Library, Indoor Stadium and Heritage Auditorium