---
title: "ഒക്ടോബര്‍ 1 ലോക വയോജന ദിനം; വിദ്യാര്‍ത്ഥികള്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു"
english_title: "October 1 is World Aging Day; Students sent a letter to the Prime Minister"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/239221/october-1-is-world-aging-day-students-sent-a-letter-to-the-prime-minister"
published_at: "2024-09-30T23:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66faeb16c40e0_spc.JPG"
keywords: []
---

# ഒക്ടോബര്‍ 1 ലോക വയോജന ദിനം; വിദ്യാര്‍ത്ഥികള്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു

> **Lead Summary:** **മേപ്പയ്യൂര്‍:** ഈ വര്‍ഷത്തെ ലോക വയോജന ദിനം മേപ്പയ്യൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍ സമുചിതമായി ആഘോഷിക്കുകയാണ്. നമ്മുടെ നാട് നമുക്കായി നിര്‍മ്മിച്ച് നല്‍കിയ മുതിര്‍ന്ന പൗരര്‍ക്ക് ആദരവും ആഹ്ലാദവും പ്രതീക്ഷകളും നല്‍കുന്ന പരിപാടികളാണ് ഈ ദിനത്തില്‍ നടന്നു വരാറുള്ളത്.

## Article Content

**മേപ്പയ്യൂര്‍:** ഈ വര്‍ഷത്തെ ലോക വയോജന ദിനം മേപ്പയ്യൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍ സമുചിതമായി ആഘോഷിക്കുകയാണ്. നമ്മുടെ നാട് നമുക്കായി നിര്‍മ്മിച്ച് നല്‍കിയ മുതിര്‍ന്ന പൗരര്‍ക്ക് ആദരവും ആഹ്ലാദവും പ്രതീക്ഷകളും നല്‍കുന്ന പരിപാടികളാണ് ഈ ദിനത്തില്‍ നടന്നു വരാറുള്ളത്.

നമ്മുടെ വിദ്യാലയത്തിലെ സ്റ്റുഡന്‍സ് പൊലീസ് കേഡറ്റുകളുടെ നേതൃത്വത്തില്‍ വ്യത്യസ്തങ്ങളായ മൂന്ന് പരിപാടികളാണ് ഈ വര്‍ഷം ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നത്. മുതിര്‍ന്ന പൗരര്‍ക്ക് ട്രെയിന്‍ യാത്രക്ക് ലഭിച്ചു കൊണ്ടിരുന്ന യാത്രാ ആനുകൂല്യങ്ങള്‍ കോവിഡ് കാലത്തിന് ശേഷം പുനസ്ഥാപിക്കപ്പെട്ടിട്ടില്ല.

( 58 വയസ്സാകുന്ന മുതിര്‍ന്ന സ്ത്രീകള്‍ക്ക് 50 % ടിക്കറ്റ് ചാര്‍ജ് ഇളവും 60 വയസാകുമ്പോള്‍ 40 % ഇളവുമാണ് ലഭിച്ചു വന്നിരുന്നത്.) മുതിര്‍ന്ന പൗരര്‍ക്ക് പലവിധ യാത്രാവശ്യങ്ങള്‍ക്കും ട്രെയിന്‍ ടിക്കറ്റ് ചാര്‍ജില്‍ ലഭിച്ചിരുന്ന ഇളവുകള്‍ നഷ്ടപ്പെട്ടു പോയതില്‍ വലിയ പ്രയാസം അനുഭവിക്കുന്നുണ്ട്.

ഈ കാര്യങ്ങള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി മുതിര്‍ന്നവര്‍ക്കുള്ള യാത്രാനുകൂല്യം പുനസ്ഥാപിക്കുന്നതിനായി മേപ്പയ്യൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിലെ 3000 വിദ്യാര്‍ത്ഥികളും പ്രധാനമന്ത്രിക്ക് നിവേദനം നല്‍കുന്ന പരിപാടിയാണ് 'പ്രധാനമന്ത്രിക്ക് സ്‌നേഹപൂര്‍വ്വം ' എന്നത് .

നാടിന് ജീവിതംകൊണ്ട് തണലേകിയവര്‍ക്ക് സ്‌നേഹത്തണലേകാനുള്ള ഈ പരിപാടിയില്‍ ഇളം തലമുറ മുതിര്‍ന്നവര്‍ക്കായി സംസാരിക്കുകയാണ്. ഒക്ടോബര്‍ ഒന്നിന് മുന്നോടിയായി ഈ കത്തുകള്‍ ഇന്ന് വൈകുന്നേരം 3 മണിക്ക് മേപ്പയ്യൂര്‍ പോസ്റ്റാഫീസില്‍ വിദ്യാര്‍ത്ഥി പ്രതിനിധികള്‍ ചേര്‍ന്ന് നല്‍കി. പരിപാടിക്ക് ഹെഡ്മാസ്റ്റര്‍മാരായ കെ നിഷിദ്, കെ.എം മുഹമ്മദ, സി പി ഒ മാരായ കെ സുധീഷ് കുമാര്‍, കെ ശ്രീവിദ്യ, എസ് പി സി കേഡറ്റുകളായ എസ് ശ്രീദേവി, ഫിഗസവിന്‍ ,ഹേദവ് നാരായണ്‍, ആന്‍വിയ എന്നീവര്‍ നേതൃത്വം നല്കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/239221/october-1-is-world-aging-day-students-sent-a-letter-to-the-prime-minister)