പേരാമ്പ്ര: മാലിന്യ പ്രശ്‌നത്തില്‍ പേരാമ്പ്രയില്‍ യുഡിഎഫ് ഗ്രാമ പഞ്ചായത്ത് ഓഫീസ് ഉപരോധം തുടങ്ങി. കാലത്ത് 9 മണിക്ക് തന്നെ പ്രവര്‍ത്തകരെത്തി ഉപരോധം ആരംഭിച്ചതോടെ ജീവനക്കാര്‍ക്ക് ഓഫീസില്‍ പ്രവേശിക്കാനാവാത്ത സ്ഥിതിയാണ് ഉള്ളത്.
പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ ഭരണസ്തംഭനം, അഴിമതി, മാലിന്യ പ്രശ്‌നം എന്നീ വിഷയങ്ങള്‍ ഉയര്‍ത്തിയാണ് ഉപരോധസമരം നടത്തുന്നത്. തദ്ദേശ തിരഞ്ഞെടുപ്പുകള്‍ അടുത്തെത്തി നില്‍ക്കുന്ന അവസരത്തിലാണ് സമരം പ്രഖ്യാപിച്ചത്.
പഞ്ചായത്ത് ഓഫീസ് ഒരു കാരണവശാലും സമരം അവസാനിക്കുന്നത് വരെ തുറക്കാന്‍ സമ്മതിക്കില്ല എന്നും യുഡിഎഫിന്റെ ശക്തി കാണിച്ചു കൊടുക്കുന്ന സമരമായി ഇതിനെ മാറ്റുമെന്നുമുള്ള നിലപാടിലാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഓഫീസ് പരിസരത്ത് ഉപരോധം നടത്തുന്നത്. സ്ഥലത്ത് പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.
Waste problem; UDF started siege of Perambra gram panchayat office