പേരാമ്പ്ര: എരവട്ടൂര്‍ പള്ളിയറ ഭഗവതിക്ഷേത്രത്തില്‍ സ്വര്‍ണപ്രശ്‌ന പ്രകാരം 19 മുതലുള്ള വിവിധ പരിഹാര കര്‍മങ്ങള്‍ക്കു ശേഷം ലക്ഷാര്‍ച്ചന നടന്നു.
ക്ഷേത്രം തന്ത്രി ബാണത്തൂരില്ലത്ത് വാസുദേവന്‍ നമ്പൂതിരിപ്പാട്, മേല്‍ശാന്തി ഈശ്വരന്‍ നമ്പൂതിരി എന്നിവര്‍ മുഖ്യകാര്‍മികരായിരുന്നു ലക്ഷാര്‍ച്ചന നടത്തിയത്.
ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പി.കെ. സുരേന്ദ്രന്‍, പാരമ്പര്യ ട്രസ്റ്റി പി.കെ. ബാലന്‍നായര്‍, ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളായ എം. ചന്ദ്രന്‍, എം.കെ. നാരായണന്‍, കെ.കെ. ഭരതന്‍, ടി. സന്തോഷ്, സി.എച്ച്. മാധവന്‍ നായര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വിവിധ ദിവസങ്ങളിലായി ഭഗവതിപൂജ, വിഷ്ണുപൂജ, കാണിയ്ക്കുയര്‍പ്പിച്ച് കൂട്ടപ്രാര്‍ത്ഥന, ഗായത്രി ഹോമം, ത്രികാല ഭഗവതിസേവ, മഹാസുദര്‍ശനഹോമം, ശുദ്ധ ആവാഹനം, തിലഹോമം, പുരാണപാരായണം, സര്‍പ്പബലി, സുകൃതഹോമം, സായൂജ്യപൂജ എന്നിവയുമുണ്ടായി.
Laksharchana was performed at Eravattur Palliara temple