പേരാമ്പ്ര: പേരാമ്പ്ര റഗുലേറ്റഡ് മാര്‍ക്കറ്റ് ഗ്രൗണ്ടില്‍ നിക്ഷേപിച്ച മാലിന്യങ്ങള്‍ എടുത്തു മാറ്റണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു.
കാലത്ത് 8 മണിക്കു തന്നെ യുഡിഎഫ് പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഓഫീസിനടുത്ത് എത്തുകയും ഓഫീസ് തുറക്കാനെത്തിയ ജീവനക്കാരെയും തടഞ്ഞു. തുടര്‍ന്ന് സമരക്കാരെ അറസ്റ്റ് ചെയ്യാനുള്ള പൊലീസിന്റെ നീക്കം യുഡിഎഫ് പ്രവര്‍ത്തകരുടെ ശക്തമായ പ്രതിഷേധത്തിനിടയാക്കി.
ഒടുവില്‍ സമരപരിപാടികള്‍ ആരംഭിച്ചു. യുഡിഎഫ് കണ്‍വീനര്‍ കെ.സി. രവീന്ദ്രന്‍ സ്വാഗതം പറഞ്ഞു. ഡിസിസി ജനറല്‍ സെക്രട്ടറി രാജന്‍ മരുതേരി ഉപരോധസമരം ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ കെ.പി. റസാക്ക് അധ്യക്ഷത വഹിച്ചു. മുസ്ലീം ലീഗ് ജില്ലാ ആക്ടിങ്ങ് സെക്രട്ടറി സി.പി.എ. അസീസ് മുഖ്യ പ്രഭാഷണം നടത്തി.
ഡി.സി.സി സെക്രട്ടറി പി.കെ രാഗേഷ്, ഐഎന്‍ടിയുസി സംസ്ഥാന സെക്രട്ടറി മനോജ് എടാണി, ടി.പി. മുഹമ്മദ്, ഇ ഷാഹി, പി.എസ് സുനില്‍കുമാര്‍, വി. ആലീസ് മാത്യു, എം.കെ.സി. കുട്ട്യാലി, ടി.പി. മുഹമ്മദ്, പുതുക്കുടി അബ്ദുഹിമാന്‍, ആര്‍.കെ. രജീഷ് കുമാര്‍, അര്‍ജുന്‍ കറ്റയാട്ട്, ബാബു തത്തക്കാടന്‍, രമേഷ് മഠത്തില്‍, ആര്‍.കെ. മുഹമ്മദ്, പി.എം പ്രകാശന്‍, കെ.സി. മുഹമ്മദ്, സല്‍മ നന്‍മനക്കണ്ടി, മിനി വട്ടക്കണ്ടി, രേഷ്മ പൊയില്‍, സലീന ബഷീര്‍, മിനി മനു, വാസു വേങ്ങേരി, സി.കെ ഹഫീസ്, എന്‍. ഹരിദാസന്‍, കെ.പി മായന്‍കുട്ടി, സെക്കീന ഗഫൂര്‍, സി.പി. ഹമീദ്, റസ്മിന തങ്കേക്കണ്ടി, ശ്രീധരന്‍ നാക്കമ്മല്‍, ആര്‍.എം നിഷാദ് എന്നിവര്‍ സംസാരിച്ചു.
സമരക്കാരെ ക്രൂരമായി മര്‍ദ്ദിച്ച പൊലീസ് നടപടിയില്‍ പ്രതിക്ഷേധിച്ച് യുഡിഎഫ് പ്രവര്‍ത്തകര്‍ പേരാമ്പ്രയില്‍ പ്രകടനം നടത്തി.
UDF besieged Perambra gram panchayat office