നടുവണ്ണൂര്‍ : ജീവദ്യുതി-പോള്‍ ബ്ലഡ് പദ്ധതിയുടെ ഭാഗമായി കായണ്ണ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തില്‍ ഉള്ളിയേരിമലബാര്‍ മെഡിക്കല്‍ കോളേജുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
കായണ്ണ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. മഞ്ജുനാഥ് രക്തം നല്‍കി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ ചെയര്‍പേഴ്‌സണ്‍ കെ.വി ബിന്‍ഷ അധ്യക്ഷയായി.
പിടിഎ പ്രസിഡന്റ് പി.കെ ഷിജു, പ്രിന്‍സിപ്പാള്‍ ടി.ജെ പുഷ്പവല്ലി, പ്രധാനധ്യാപകന്‍ എം. ഭാസ്‌കരന്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. എം.എം സുബീഷ്, മലബാര്‍ മെഡിക്കല്‍ കോളേജ് രക്തബാങ്ക് മേധാവി ഡോ. വി.ജെ അരുണ്‍, അധ്യാപകരായ പ്രജീഷ് തത്തോത്ത്, റഷീദ് പുത്തന്‍പുര, വി.കെ സരിത, വി സുജിതകുമാരി, ഡോ. ശ്രീലു ശ്രീപദി, എന്‍എസ്എസ് വളണ്ടിയര്‍ ലീഡര്‍മാരായ ശ്രീനന്ദ, ആകാശ്, പാര്‍വണ, അമല്‍ജിത് എന്നിവര്‍ നേതൃത്വം നല്‍കി.
A blood donation camp was organized as part of Jivadyuti-Pol Blood Project at kayanna