പേരാമ്പ്ര: സില്‍വര്‍ കോളേജ് എന്‍എസ്എസ് യൂണിറ്റുമായി സഹകരിച്ച് അധ്യാപന രംഗത്തോടൊപ്പം സാമൂഹ്യ സാംസ്‌കാരി പ്രവര്‍ത്തനങ്ങളും കൂടി നിര്‍വ്വഹിച്ച പ്രശസ്തരായ അധ്യപകരെ ആദരിച്ചു.
ഗണിത ശാസ്ത്രാധ്യാപകന്‍ കുഞ്ഞാലി, സാഹിത്യകാരന്‍ രാജന്‍ തിരുവോത്ത്, സ്‌കൗട്ട് ആന്റ് ഗൈഡ് പ്രവര്‍ത്തനത്തോടൊപ്പം വിദ്യാഭ്യാസ പരിഷ്‌കരണ പ്രവര്‍ത്തകന്‍ കൂടിയായ ബാലചന്ദ്രന്‍ പാറച്ചോട്ടില്‍, സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തകയായ എന്‍.വി ഏലിക്കുട്ടി എന്നിവരെ പൊന്നാട അണിയിച്ച് പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു.
പേരാമ്പ്ര റോട്ടറി ക്ലബ് പ്രസിഡണ്ട് ജയരജന്‍ കല്പകശ്ശേരി അധ്യക്ഷത വഹിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ: സി വിനോദ്കുമാര്‍, കോളേജ് ഗവേണിങ്ങ് ബോഡി ചെയര്‍മാന്‍ എ.കെ തരുവായി ഹാജി, വൈ എം റഷീദ്, വി.എസ്. രമണന്‍ വേണു നായര്‍, പി രാജബാലന്‍, പി ബിജുകൃഷ്ണ, സി ഷംസുദ്ധീന്‍, രവീന്ദ്രന്‍ പാര്‍വണം, ഷാജു മാസ്റ്റേഴ്‌സ്, സി.സി രജീഷ് എന്നിവര്‍ സംസരിച്ചു.
എന്‍എസ്എസ് സെക്രട്ടറി അനുകൃഷ്ണ സ്വാഗതം പറഞ്ഞ ചടങ്ങിന് ഇ.ടി സത്യന്‍ നന്ദിയും പറഞ്ഞു.
Rotary Club celebrated Teacher's Day at perambra