പേരാമ്പ്ര: മുന്‍ എംഎല്‍എയും സോഷ്യലിസ്റ്റ് നേതാവുമായിരുന്ന അഡ്വ: എം.കെ. പ്രേംനാഥിന്റെ ഒന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് കിസാന്‍ ജനത നൊച്ചാട് പഞ്ചായത്ത് കമ്മിറ്റി അനുസ്മരണം പരിപാടി സംഘടിപ്പിച്ചു. ചാലിക്കര അംഹാസ് ഒഡിറ്റോറിയത്തില്‍ വെച്ച് കിസാന്‍ ജനത സംസ്ഥാന ജനറല്‍ സെക്രട്ടറി വത്സന്‍ എടക്കോടന്‍ ഉദ്ഘാടനം ചെയ്തു.
വിദ്യാര്‍ത്ഥി ജീവിതം തൊട്ട് അഭിഭാഷകനും, എംഎല്‍എ യും സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ അഖിലേന്ത്യാ നേതാവായിരുന്നപ്പോഴും ജീവിതാന്ത്യം വരെ സാധാരണക്കാരുടെ ഇടയില്‍ അവര്‍ക്ക് വേണ്ടി മാത്രമായി ജീവിച്ച അഡ്വ: എം.കെ. പ്രേംനാഥ് ജനഹൃദയങ്ങളില്‍ ജീവിക്കുന്ന സോഷ്യലിസ്റ്റ് നേതാവായി എന്നും നിലനില്‍ക്കുമെന്ന് അദേഹം പറഞ്ഞു.
സമ്പന്ന കുടുംബത്തില്‍ ജനിച്ചതിന്റെ സുഖലോലുപകതകളില്‍ ഒരിക്കല്‍ പോലും ആകൃഷ്ടനാകാതെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ തുടങ്ങി തീഷ്ണമായ സമരപഥങ്ങളിലൂടെ ഇന്ത്യയില്‍ അങ്ങോളമിങ്ങോളം ഓടി നടന്ന് രാജ്യത്തിന് ആശാസ്യകരമല്ലാത്തവര്‍ഗ്ഗീയ രാഷ്ട്രീയ ധ്രുവീകരണത്തിനെതിരെ സോഷ്യലിസ്റ്റ് മുന്നേറ്റം മാത്രമാണ് പ്രതിവിധി എന്ന് ജീവിതാന്ത്യം വരെ പ്രേംനാഥ് സമൂഹത്തെ ഓര്‍മ്മിപ്പിച്ചു കൊണ്ടിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
ലത്തീഫ് വെള്ളിലോട്ട് അധ്യക്ഷത വഹിച്ചു. അഡ്വ: രാജീവന്‍ മുല്ലിശ്ശേരി അനുസ്മരണ പ്രഭാഷണം നടത്തി. കല്ലോട് ഗോപാലന്‍, കെ. രാജന്‍, പി.സി. സതീഷ്, കെ.വി. ബാലന്‍, കെ.കെ. പ്രേമന്‍, രജീഷ് കിഴക്കയില്‍, വി.കെ. ഭാസ്‌കരന്‍ , കെ.എം. കുഞ്ഞികൃഷ്ണന്‍ നായര്‍, സി.എച്ച്. ബാബു, ഷാജി വട്ടോളി എന്നിവര്‍ സംസാരിച്ചു.
Adv: M.K. Premnath's death anniversary was observed at perambra