പേരാമ്പ്ര: പേരാമ്പ്ര ഹൈസ്‌കൂള്‍ മുതല്‍ ചാനിയംകടവ് വരെ നീളുന്ന പിഡബ്ല്യുഡി റോഡില്‍ ഇരുവശങ്ങളിലും വളര്‍ന്നു നില്‍ക്കുന്ന കുറ്റിക്കാടുകള്‍ വാഹനയാത്രയ്ക്കും കാല്‍നട യാത്രയ്ക്കും ഗുരുതര പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി സിപിഐഎം എരവട്ടൂര്‍ ടൗണ്‍ ബ്രാഞ്ച് യോഗം പ്രമേയത്തിലൂടെ ചൂണ്ടിക്കാട്ടി.
റോഡിന്റെ ഇരുവശങ്ങളിലുമുള്ള കാടുകള്‍ സൈഡ് കാഴ്ച മറച്ച് അപകട സാധ്യത വര്‍ധിപ്പിക്കുകയും, കാല്‍നടയായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ സ്‌കൂളിലേക്ക് എത്തുന്നവര്‍ക്ക് വലിയ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരികയാണെന്ന് യോഗത്തില്‍ അഭിപ്രായപ്പെട്ടു. അധികൃതര്‍ അടിയന്തിരമായി ഇടപെടണം സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ച് കാടുകള്‍ വെട്ടി മാറ്റി റോഡിന്റെ സുരക്ഷ ഉറപ്പാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
സിപിഐഎം പേരാമ്പ്ര ഏരിയ കമ്മിറ്റി അംഗം ടി.പി. കുഞ്ഞിനന്ദന്‍ കക്കുടുമ്പിന്‍ രാജന്‍ നഗറില്‍ ചേര്‍ന്ന ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇ.എം. ബാബു യോഗത്തില്‍ അധ്യക്ഷനായിരുന്നു. ടി.പി. ഗംഗാധരന്‍ പതാക ഉയര്‍ത്തി. ബ്രാഞ്ച് സെക്രട്ടറി കെ. സുരേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
യോഗത്തില്‍ ലോക്കല്‍ സെക്രട്ടറി കാവുങ്ങല്‍ കുഞ്ഞിക്കണ്ണന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ്, കെ.പി. രവി, വി.കെ. സുനീഷ്, എം.എം. സുഗതന്‍, എം.എം. ബാലകൃഷ്ണന്‍, കെ. നബീസ എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തിന് ശേഷം കുടുംബ സംഗമവും നടന്നു. എം.എം. രാജേഷ് ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
CPM town branch meeting demanded to clear the forests on the road