പേരാമ്പ്ര: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന ജലവിതരണ പദ്ധതിയായ ജല്‍ ജീവന്‍ മിഷന്‍ പദ്ധതിക്ക് വേണ്ടി പൈപ്പുകള്‍ സ്ഥാപിക്കുന്നതിനായി പൊട്ടിപ്പൊളിച്ച റോഡുകള്‍ അടിയന്തിരമായി അറ്റകുറ്റപ്പണി നടത്തി.
ഗതാഗത യോഗ്യമാക്കണമെന്ന് പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് യുവ ജാഗരന്‍ സ്‌പെഷ്യല്‍ മീറ്റ് ആവശ്യപ്പെട്ടു.വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പ്രവര്‍ത്തി പൂര്‍ത്തിയാക്കാനോ,പദ്ധതി കമ്മീഷന്‍ ചെയ്യാനോ തയ്യാറാവാത്തത് പ്രതിഷേധാര്‍ഹമാണെന്നും ഇതിനെതിരെ വാട്ടര്‍ അതോറിറ്റി ഓഫീസിന് മുന്നില്‍ സമരം നടത്തുമെന്നും യൂത്ത് ലീഗ് കമ്മിറ്റി അറിയിച്ചു.
നിയോജക മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി വി പി റിയാസ് സലാം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് പിസി മുഹമ്മദ് സിറാജ് അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി ശിഹാബ് കന്നാട്ടി സ്വാഗതം പറഞ്ഞു.ജില്ലാ സെക്രട്ടറി വി അബ്ദുല്‍ ജലീല്‍ മുഖ്യ പ്രഭാഷണം നടത്തി.
കെ.സി മുഹമ്മദ്,സലീം മിലാസ്,സത്താര്‍ കീഴരിയൂര്‍, ടി.കെ നഹാസ്, ഷംസുദ്ധീന്‍ വടക്കയില്‍,കെ കെ റഫീഖ്,പി വി മുഹമ്മദ്,എം കെ ഫസലു റഹ്‌മാന്‍, കെ അബ്ദുല്‍ റഷീദ്, സിദ്ധീഖ് തൊണ്ടിയില്‍, പി സി സാദത്ത്,സഈദ് അയനിക്കല്‍, ഷബീര്‍ ചാലില്‍,ഗഫൂര്‍ വാല്യക്കോട്,അന്‍വര്‍ ഷാ നൊച്ചാട്,കെ.എം സുഹൈല്‍, കെ റാസില്‍ ,അഫ്‌സല്‍ അല്‍സഫ,പി സി ഉബൈദ്, കെ.കെ മുഹമ്മദ്, യു.കെ റാഷിദ്, അജ്‌നാസ് കാരയില്‍,ഷാനിദ് കീഴരിയൂര്‍ പി.ടി മുഹമ്മദ് ഷാഫി, അഫ്‌നാസ് തുറയൂര്‍ എന്നിവര്‍ സംസാരിച്ചു.
Youth League Yuva Jagran Held Special Meet