പേരാമ്പ്ര: മഹാത്മജിയുടെ ജീവിതം തന്നെയാണ് ഇന്നത്തെ കാലഘട്ടത്തിന് പഠിക്കാനുള്ള മഹത്തായ സന്ദേശമെന്ന് കണ്ണൂര്‍ ജില്ലാ ജഡ്ജി ആര്‍ എല്‍ ബൈജു പറഞ്ഞു. കൂത്താളി മഹാത്മാ ഗ്രാമോദയ ചാരിറ്റബിള്‍ ട്രെസ്റ്റ് സംഘടിപ്പിച്ച ഗാന്ധി ജയന്തി ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ട്രെസ്റ്റ് പ്രസിഡന്റ് ഇ ടി സത്യന്‍ അധ്യക്ഷത വഹിച്ചു. ഡോ:സി കെ വിനോദ് മുഖ്യാഥിതി ആയിരുന്നു. മോഹനന്‍ കോഴിക്കോട് മഹാത്മാ അനുസ്മരണ പ്രഭാഷണം നടത്തി. ടി.വി മുരളി,കെ. രാഗിത, വിനോയ് ശ്രീവിലാസ്, സി പ്രേമന്‍,തണ്ടോറ ഉമ്മര്‍, എ.കെ ചന്ദ്രന്‍, പി. ആദര്‍ശ്, എന്‍ നിജേഷ്. പ്രസി ആര്‍പ്പം കുന്നത്ത് , ഒ.സി ലീന, പി.കെ നൗജിത്,വി വിജിനീഷ്, എന്‍. പി ശ്യാമള,ടി.വി മാധവന്‍ രാജന്‍ കുന്നത്ത്, സി.ടി ധന്യ, കെ.പി സുരേഷ് കുമാര്‍,സതി സതീശന്‍ എന്നിവര്‍ സംസാരിച്ചു.
സ്വാതന്ത്ര്യ സമര സേനാനികളായ അരയങ്ങാട്ട് കൃഷ്ണന്‍ മാസ്റ്ററുടെ മകളും പരമേശ്വരന്‍ നായരുടെ ഭാര്യയുമായ സരോജനി അമ്മ, ഡോക്ടര്‍ അരുണ്‍ , കോലാലമ്പുരില്‍ നടന്ന കരാട്ടെ ചാമ്പ്യാന്‍ ഷിപ്പില്‍ പങ്കെടുത്ത മത്സരാര്‍ഥികള്‍ കിരണ്‍, സിദ്ധാര്‍ഥ്, പുണ്യ, സൗരവ് സൈനികന്‍ പി ശശി, അദ്ധ്യാപകന്‍ കെ.വി ശശികുമാര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ടി.വി ലക്ഷ്മി അമ്മ, സി.ടി ദാമോദരന്‍ നായര്‍, വി കെ ബാലചന്ദ്രന്‍ എന്നിവരുടെ സ്മരണയ്ക്കായി ജില്ലാതല സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്വാതന്ത്ര്യ സമര ക്വിസ് മത്സരവും സംഘടിപ്പിച്ചു.
വിജയികള്‍. ഹൈസ്‌കൂള്‍ വിഭാഗം വൈഗ ബി നായര്‍ നൊച്ചാട് എച് എസ്.ഇഷാന്‍ ദേവ് വി എച് എസ്. എസ് വടക്കുമ്പാട് , ആതിര പി ടി വി എച് എസ് എസ് വടക്കുമ്പാട് യു പി വിഭാഗം ഫൈഫ മെഹറിന്‍ കൂത്താളി യു പി, റിയ നസ്രിന്‍ വാല്ല്യകോട് യു പി, സിദ്ധാര്‍ഥ് കെ സെന്റ് മീരസ് പിബ്ലിക് സ്‌കൂള്‍ പേരാമ്പ്ര. നിഹാര മോള്‍ പ്രാര്‍ത്ഥനയും, ട്രെസ്റ്റ് ജനറല്‍ സെക്രട്ടറി ടി.വി മുരളി സ്വാഗതവും ട്രഷറര്‍ എ.കെ ചന്ദ്രന്‍ നന്ദിയും പറഞ്ഞു.
Gandhi Jayanti celebrations Mahatma Gramodaya Charitable Trust