പേരാമ്പ്ര: ഓസ്‌ട്രേലിയന്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ ജനപ്രിയ ചിത്രമായ ഇസൈ യുടെ സംവിധായകന്‍ പേരാമ്പ്ര സ്വദേശിയായ ഷമില്‍ രാജിന് ഡിവൈഎഫ്‌ഐയുടെ സ്‌നേഹാദരം. ജനപ്രിയ ചിത്രമായ ഇസൈയ്ക്ക് അന്തര്‍ദേശീയ അംഗീകാരം ലഭിച്ചു.
ഭിന്നശേഷിക്കാരുമായി ബന്ധപ്പെട്ട് ലോകത്തിലെ ഏറ്റവും വലിയ ഷോര്‍ട്ട്ഫിലിം ഫെസ്റ്റിവല്‍ ആയ ഫോക്കസ് ഓണ്‍ എബിലിറ്റിയില്‍ ജനപ്രിയ ചിത്രമായി മലയാളികള്‍ ഒരുക്കിയ ഇസൈ എന്ന ചിത്രം തിരഞ്ഞെടുത്തു.
20 ഓളം രാജ്യങ്ങളില്‍ നിന്നുള്ള ഷോര്‍ട്ട് ഫിലിമില്‍ നിന്നുമാണ് കോഴിക്കോട് പേരാമ്പ്ര സ്വദേശി ഷമില്‍രാജ് സംവിധാനം ചെയ്ത ചിത്രം മികച്ച ജനപ്രിയ ചിത്രമായി തിരഞ്ഞെടുത്തത്.
ഇന്റര്‍നാഷണല്‍ വിഭാഗത്തില്‍ വിജയിക്കുന്ന ആദ്യ ഇന്ത്യന്‍ ചിത്രമെന്നും, ഫൈനലിലെത്തുന്ന ഒരേ ഒരു ഇന്ത്യന്‍ ചിത്രമെന്ന പ്രത്യേകതയും ഇസൈ കരസ്ഥമാക്കിയിട്ടുണ്ട്. ഷമില്‍ രാജ് ഡിവൈഎഫ്‌ഐ കക്കാട് യൂണിറ്റ് കമ്മിറ്റി അംഗമാണ്.
ഡിവൈഎഫ്‌ഐ യുടെ ഉപഹാരം ഡിവൈഎഫ്‌ഐ ജില്ല സെക്രട്ടറിയറ്റംഗം എം.എം. ജിജേഷ് കൈമാറി. ഡിവൈഎഫ്‌ഐ പേരാമ്പ്ര ഈസ്റ്റ് മേഖല സെക്രട്ടറി കെ.പി അഖിലേഷ്, മേഖല ട്രഷറര്‍ കെ.എന്‍ നിജിന്‍, ടി.പി നിധിന്‍, സരിന്‍ അതുല്യ എന്നിവര്‍ പങ്കെടുത്തു.
DYFI's Snehadaram to Shamil Raj, Director of Popular Film Isai at Australian Short Film Festival