പേരാമ്പ്ര : പേരാമ്പ്ര പൊലീസും പേരാമ്പ്ര ഹൈസ്‌കൂള്‍ എസ്പിസി യൂണിറ്റും സംയുക്തമായി ലഹരി വിരുദ്ധ സന്ദേശ റാലി സംഘടിപ്പിച്ചു. നാടിനെ കാര്‍ന്നുതിന്നുന്ന ലഹരി എന്ന മാരക വിപത്തിനെതിരെ ഒന്നിക്കാന്‍ ലഹരിക്കെതിരെ പോരാടുക എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് റാലി സംഘടിപ്പിച്ചത്.
പേരാമ്പ്ര ഗസ്റ്റ് ഹൗസ് പരിസരത്ത് നിന്ന് ആരംഭിച്ച റാലി പേരാമ്പ്ര ഇന്‍സ്‌പെക്ടര്‍ ജംഷീദ് ഫ്‌ലാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് പേരാമ്പ്ര മാര്‍ക്കറ്റില്‍ വച്ച് പേരാമ്പ്ര സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഫ്‌ലാഷ് മോബും നടത്തിയും തുടര്‍ന്ന് ലഹരിവിരുദ്ധ സന്ദേശ റാലി പേരാമ്പ്ര ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ഫ്‌ലാഷ് മോബോട് കൂടി പരിപാടി അവസാനിച്ചു.
പേരാമ്പ്ര ഇന്‍സ്‌പെക്ടര്‍ ജംഷിദ് പി സ്വാഗതം പറഞ്ഞ ചടങ്ങ് പേരാമ്പ്ര ഡിവൈഎസ്പി ലതീഷ് വി.വി ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര ഹൈസ്‌കൂള്‍ പ്രധാനധ്യാപകന്‍ സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.
പരിപാടിക്ക് എസ്പിസി അസി. നോഡല്‍ ഓഫീസര്‍ യൂസഫ്, സിനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ റിയാസ്, സുധിഷ്, എസ്പിസി അധ്യാപകരായ സുനില്‍, ബിജില എന്നിവര്‍ നേതൃത്വം നല്‍കി.
An anti-drug rally was organized at perambra