നടുവണ്ണൂര്‍ : ഗുരുതര രോഗം ബാധിച്ച് അവയവ മാറ്റമടക്കമുളള ചികില്‍സ തേടുന്നവരെ സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാരും നാമുഹ്യ നീതി വകുപ്പും ചേര്‍ന്ന് നടപ്പിലാക്കുന്ന വി കെയര്‍ പദ്ധതിയില്‍ സംസ്ഥാന തലത്തില്‍ മികവാര്‍ന്ന പ്രവര്‍ത്തം നടത്തിയ ഹയര്‍ സെക്കന്ററി നാഷണല്‍ സര്‍വ്വീസ് സ്‌കീമിന് പുരസ്‌കാരം.
വി കെയര്‍ പദ്ധയില്‍ നല്‍കിയ സഹായങ്ങളും വളണ്ടിയര്‍മാര്‍ പൊതുജനങ്ങളില്‍ നടത്തിയ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും വിലയിരുത്തിയാണ് പുരസ്‌കാരം. ഉന്നത വിദ്യാഭ്യാസ സാമുഹ്യ നീതി വകുപ്പ് മന്ത്രി ആര്‍ ബിന്ദുവില്‍ നിന്നും ജില്ല കോ ഓര്‍ഡിനേറ്റര്‍ എസ് ശ്രീചിത്ത് പുരസ്‌കാരം ഏറ്റുവാങ്ങി.
പ്രോവിഡന്‍സ് കോളേജില്‍ നടന്ന ചടങ്ങില്‍ സാമുഹ്യ നീതിവകുപ്പ് എക്‌സി ഡയറക്ടര്‍ എച്ച് ദിനേശന്‍ ഐഎഎസ് അധ്യക്ഷനായി. സംസ്ഥാന എന്‍ എസ് എസ് ഓഫീസര്‍ ഡോ ആര്‍.എന്‍ അന്‍സാര്‍, പ്രിന്‍സിപ്പല്‍ ഡോ : ജസീന ജോസഫ്, ജില്ല സാമുഹ്യ നീതി ഓഫീസര്‍ അഞ്ജു മോഹന്‍ എന്നിവര്‍ സംസാരിച്ചു.
V Care Project Receives State Award