പേരാമ്പ്ര: പിണറായി സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള ആഭ്യന്തരവകുപ്പില്‍ പോലീസ് സംവിധാനം പാടെ തകര്‍ന്നിരിക്കുകയാണെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എം മോഹനന്‍ മാസ്റ്റര്‍ ആരോപിച്ചു.
മുഖ്യമന്ത്രിയുടെ കീഴിലുള്ള ആഭ്യന്തരവകുപ്പ് പോലീസ് സംവിധാനത്തെ നിയന്ത്രിക്കുന്നതില്‍ പാടേ തകര്‍ന്നിരിക്കുകയാണ്.സംസ്ഥാന മൊട്ടുക്കും ക്രിമിനല്‍ വാഴ്ചനടക്കുമ്പോഴും പോലീസ് നിഷ്‌ക്രിയമാണ്.ഇന്റലിജന്‍സ് സംവിധാനം പൂര്‍ണ പരാജയമാണ്. തമിനോട് പോലിസ് വെടി വെച്ച് കൊന്നതമിഴ്‌നാട്ടിലെ കൊടും കുറ്റവാളി കാക്ക തോപ്പ് ബാലാജി പേരാമ്പ്രക്കടുത്ത് വെള്ളിയൂരില്‍ ഒരു മാസത്തോളം താമസിച്ചിട്ടും കണ്ടെത്താനാകാ ത്തത്ഇന്റലിജന്‍സ് സംവിധാനത്തിന് നാണക്കേടാണ്. കണ്ടെത്താന്‍ സാധിക്കാത്തത് ആഭ്യന്തരവകുപ്പിന്റെ പിടിപ്പിക്കാനാണ് 'പേരാമ്പ്ര എംഎല്‍എയുടെവീടിന് സമീപമാണ് കൊടും കുറ്റവാളി ഒരു മാസത്തോളം താമസിക്കാന്‍ സാധിച്ചത്.
വെള്ളിയൂരില്‍ തമിഴ്‌നാട്ടിലെ കൊടുംകുറ്റവാളിക്ക് താമസിക്കാന്‍ അവസരം നല്‍കിയവരെക്കുറിച്ചു oപോലീസിന്റെ ഇന്റലിജന്‍സ് സംവിധാനത്തിന്റെ പരാജയത്തെക്കുറിച്ചും സമഗ്ര അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ബിജെപി വെള്ളിയൂരില്‍ നടത്തിയിട്ടുള്ള സായാഹ്ന ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം 'സംസ്ഥാന ആഭ്യന്തര വകുപ്പിനെതിരെ ഇടതു എംഎല്‍എ പി.വി അന്‍വറുടെ ആരോപണം ഗൗരവതരമാണ് കള്ളക്കടത്തുകാരുടെയും താവളമായി ഇടതുഭരണത്തില്‍ കേരളം മാറിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സ്വര്‍ണ്ണ കടത്തുമായി ബന്ധപ്പെട്ട് കൊടുക്കല്‍ വാങ്ങലുകളുടെഏറ്റക്കുറച്ചിലിന്റെപേരിലുള്ള പൊട്ടിത്തെറിയാണ് പിവി അന്‍വറും മുഖ്യമന്ത്രിയും തമ്മില്‍ നടക്കുന്നതെന്ന് അദ്ദേഹം പരിഹസിച്ചു.മോഹന്‍ ചാലിക്കര അധ്യക്ഷത വഹിച്ചു.ബിജെപി കോഴിക്കോട് ജില്ലാ കമ്മിറ്റി മെമ്പര്‍ കെ കെ രജീഷ് ,യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് ജുബിന്‍ ബാലകൃഷ്ണന്‍,അനീഷ് വാളൂര്‍, കുഞ്ഞി കൃഷ്ണന്‍ കോമത്ത്എന്നിവര്‍ സംസാരിച്ചു.
Police System Has Collapsed Under Pinarayi's Rule: BJP